പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ശരണ്‍ പുതുമന. കൈയ്യെത്തും ദൂരത്ത് സീരിയലിലെ പൊലീസുകാരന്റെ വേഷത്തില്‍ തിളങ്ങി നില്‍ക്കുകയാണ് നടന്‍ ശരണ്‍ പുതുമന. വര്‍ഷങ്ങളായി സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു താരം. എന്നാല്‍ തനിക്ക് കുട്ടികള്‍ പോലും ഉണ്ടാവില്ലെന്ന് പറഞ്ഞൊരു കാലം ഉണ്ടായിരുന്നതിനെ പറ്റിയാണ് ശരണ്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്. ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തുന്ന കൈരളി ടിവിയിലെ ഒരു ചാറ്റ് ഷോ യില്‍ ഭാര്യ റാണിയുടെ കൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍. 'ശരണുമായിട്ടുള്ള ബന്ധത്തെ കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍ നീ അത് എന്ന് പറഞ്ഞ് നില്‍ക്കുകയാണെങ്കില്‍ നോക്കാം എന്ന് പറഞ്ഞു. പക്ഷേ ഇദ്ദേഹത്തെ കുറിച്ച് എനിക്ക് എല്ലാം അറിയാം. നാളെ വരുന്ന മറ്റൊളെ പറ്റി എല്ലാം അറിയണമെന്നില്ലല്ലോ. മുഖംമൂടിയുമായി വന്നിട്ടാണ് കല്യാണം കഴിക്കുന്നതെങ്കില്‍ അതിലും വലിയ പ്രശ്നമാവില്ലേ എന്ന് അച്ഛനോട് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ശരണിന്റെ കുടുംബത്തില്‍ നിന്ന് തന്നെ അദ്ദേഹത്തെ കുറിച്ചുള്ള മോശം അഭിപ്രായം അച്ഛനെ വിളിച്ച് പറഞ്ഞു. 'ശരണുമായിട്ടുള്ള ബന്ധത്തെ കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍ നീ അത് എന്ന് പറഞ്ഞ് നില്‍ക്കുകയാണെങ്കില്‍ നോക്കാം എന്ന് പറഞ്ഞു. പക്ഷേ ഇദ്ദേഹത്തെ കുറിച്ച് എനിക്ക് എല്ലാം അറിയാം. നാളെ വരുന്ന മറ്റൊളെ പറ്റി എല്ലാം അറിയണമെന്നില്ലല്ലോ. അന്നെനിക്ക് അടി വരെ കിട്ടി. അതുവരെ അച്ഛന്‍ എന്നെ അടിച്ചിട്ടില്ല. പക്ഷേ നീ ചത്ത് പോയിക്കോട്ടെ എന്ന് പറഞ്ഞ് തല ചുമരില്‍ ഒക്കെ ഇടിപ്പിച്ചു. മൂക്കില്‍ നിന്ന് ചോരയൊക്കെ വന്നു. അത്രയധികം അച്ഛന്‍ വിഷമിച്ച് പോയി. പിന്നെ അമ്മയുടെ അച്ഛന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് റാണി പറയുന്നു. എനിക്ക് ഒത്തിരി ദുശ്ശീലങ്ങള്‍ ഉണ്ടായിരുന്നതായി ശരണ്‍ പറഞ്ഞു. ഒരിക്കല്‍ അച്ഛന്‍ സിഗററ്റ് വലിക്കുന്നത് കൈയ്യോടെ പിടിച്ച് ഉപദേശിച്ചു. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞ് ഉണ്ടാവാന്‍ രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ആദ്യ വര്‍ഷം റാണി പഠിക്കുകയായിരുന്നു. പിന്നെ ഞങ്ങള്‍ ട്രൈ ചെയ്തിട്ട് നടന്നില്ല. ഡോക്ടറെ കാണിച്ചപ്പോഴാണ് ഒരു വര്‍ഷത്തില്‍ ഒരാള്‍ക്ക് വരുന്ന അസുഖം തനിക്കുണ്ടെന്ന് അറിയുന്നതെന്ന് ശരണ്‍ വ്യക്തമാക്കുന്നു. നിക്കോട്ടിന്‍ എന്റെ ശരീരത്ത് കൂടി പോയി. കുട്ടികള്‍ ഉണ്ടാവില്ല. പ്രാര്‍ഥിച്ചോളു. അവനവന്‍ ചെയ്യുന്നതിനാണ് അനുഭവിക്കേണ്ടി വരിക. അഞ്ച് വര്‍ഷം മരുന്നൊക്കെ കഴിഞ്ഞ് നമുക്ക് ട്രൈ ചെയ്യാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇതോടെ നമുക്ക് വേര്‍പിരിയാമെന്ന് ഞാന്‍ റാണിയോട് പറഞ്ഞു. ഞാനൊരു വൃത്തിക്കെട്ടവനാണെന്ന് വീട്ടില്‍ പറഞ്ഞാല്‍ മതി. അങ്ങനെ സ്‌ക്രീപ്റ്റ് വരെ തയ്യാറാക്കിയിരുന്നു. എന്നാല്‍ എനിക്കാണ് കുഴപ്പമെങ്കില്‍ എന്നെ വീട്ടില്‍ കൊണ്ട് പോയി നിര്‍ത്തുമായിരുന്നോ എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. നമുക്കൊരു ജീവിതമല്ലേ ഉള്ളു. കുട്ടികള്‍ ഇല്ലാതെ ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാന്‍ പറ്റില്ലേ എന്നൊക്കെ റാണി ചോദിച്ചതായി ശരണ്‍ പറഞ്ഞു. എന്തായാലും നന്നാവാന്‍ ഞാന്‍ തീരുമാനിച്ചു. ഡോക്ടര്‍ പറഞ്ഞത് പോലെ മരുന്നുമൊക്കെയായി മുന്നോട്ട് പോയി. എന്തോ ഈശ്വര കാരുണ്യം കൊണ്ട് അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നില്ല. ആറ് മാസമേ വേണ്ടി വന്നുള്ളു. അങ്ങനെ ഒരു മകള്‍ ജനിച്ചു. ഗൗരി ഉപാസന എന്ന പേരുമിട്ടതായി താരം പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....