തെലുങ്കിലെ പ്രശസ്ത താരം മോഹന്‍ ബാബുവിന്റെ മകള്‍ ആയിട്ടും തനിക്ക് സിനിമയില്‍ നിന്നും ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് നടിയും നിര്‍മ്മതാവുമായ ലക്ഷ്മി മഞ്ചു. ക്രൂരമായ ബോഡി ഷെയ്മിംഗിന് താന്‍ ഇരയായിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തില്‍ ലക്ഷ്മി തുറന്നു പറയുന്നത്. തന്റെ അച്ഛനെ എല്ലാവര്‍ക്കും അറിയുന്നതിനാലും തന്റെ കുടുംബത്തെ അറിയുന്നതിനാലും തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ തന്റെ ചിന്ത തെറ്റായിരുന്നു. അവര്‍ കരുണയില്ലാത്തവരാണ്. ആരും എവിടേയും നല്ലവരല്ല. പതിറ്റാണ്ടുകളായി മനുഷ്യര്‍ അനുഭവിക്കുന്നതാണ് ബോഡി ഷെയ്മിംഗ് എന്നും അത് നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. താന്‍ കുറച്ച് തടി വച്ചിരുന്നപ്പോള്‍ അവര്‍ പറഞ്ഞു താന്‍ ഭയങ്കര തടിയാണെന്ന്. ഇപ്പോള്‍ മെലിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് വല്ലാതെ മെലിഞ്ഞുപോയി എന്നാണ്. നമ്മള്‍ക്ക് എല്ലാവരേയും സന്തോഷിപ്പിക്കാനാകില്ല. അതുകൊണ്ട് സ്വയം സന്തോഷിപ്പിക്കുക. സ്വയം തിരിച്ചറിയുക. അതാണ് ജീവിതത്തില്‍ സഹായിക്കുന്ന യാത്ര. നിങ്ങള്‍ എന്ത് ചെയ്താലും വിധിക്കപ്പെടും. എന്ത് സംഭവിച്ചാലും നിങ്ങള്‍ക്ക് കുറ്റബോധം തോന്നരുത്. നിങ്ങള്‍ക്ക് ആഗ്രഹമുള്ളത് ചെയ്യുന്നതില്‍ നിന്നും നിങ്ങളെ തടയരുത്. ഭയമില്ലാത്തവരായി മാറുകയാണ് വേണ്ടത് എന്നാണ് ലക്ഷ്മി മഞ്ചു പറയുന്നത്. അതേസമയം, വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററില്‍ ലക്ഷ്മി മഞ്ചു ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....