മലയാളികള്‍ക്കും സുപരിചിതയായ തെന്നിന്ത്യന്‍ നടിയാണ് പൂനം കൗര്‍. തെലുങ്കിലും തമിഴിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന പൂനം നടത്തിയ ഒരു വെളിപ്പെടുത്തല്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. തെലുങ്ക് സിനിമാലോകത്ത് നിന്നും നേരിടേണ്ടി വന്ന മോശം അനുഭവം കാരണം തനിക്ക് വിവാഹം കഴിക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നാണ് ഒരു അഭിമുഖത്തിലൂടെ പൂനം വെളിപ്പെടുത്തിയത്. പലപ്പോഴും വിവാദ പരാമര്‍ശം നടത്തി കൊണ്ടാണ് പൂനം കൗര്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. അത്തരത്തില്‍ നടിയെ ഒരു വിവാദ നായികയായിട്ടാണ് പലരും കാണുന്നതും. തെലുങ്ക് സിനിമയിലെ സംവിധായകര്‍ അവിടുത്തെ നടിമാരുടെ കഴിവുകളെ അഭിനന്ദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ലെന്നും അതിന് പകരം ഇതിഹാസ നായികയായ സാവിത്രിയെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളു എന്നുമൊക്കെയാണ് പൂനം പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സ്വന്തം ജീവിതത്തില്‍ നടന്ന വ്യക്തിപരമായ ആഘാതത്തെ കുറിച്ചും അപമാനത്തെ കുറിച്ചും സംസാരിച്ച് കൊണ്ടാണ് പൂനം എത്തിയിരിക്കുന്നത്. തെലുങ്ക് സിനിമയില്‍ സ്വാധീനമുള്ള ചിലര്‍ വിവാഹം കഴിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ തന്നെ നശിപ്പിച്ചു എന്നാണ് പൂനം കൗര്‍ പറഞ്ഞത്. അതുകൊണ്ട് തനിക്ക് അമേരിക്കയിലേക്ക് പോവാന്‍ കഴിയാതെ ഇന്ത്യയില്‍ തന്നെ തുടരേണ്ടി വന്നതായും പൂനം വെളിപ്പെടുത്തി. അത് ആരൊക്കെയാണെന്നുള്ള സൂചന നല്‍കിയില്ലങ്കിലും ഇത്തരത്തില്‍ സ്വാധീനമുള്ള ആളുകള്‍ കാരണം തനിക്ക് സിനിമയിലെ വലിയ അവസരങ്ങള്‍ നഷ്ടപ്പെട്ട് പോവുകയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഞാന്‍ സീതാ മാതാവില്‍ നിന്നും ദ്രൗപതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അവര്‍ക്കെതിരെ ഒരു തീവ്രമായ പോരാട്ടം നടത്തുകയാണ് എന്നും പൂനം പറയുന്നു. അതേ സമയം നടിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. പൂനം സൂചിപ്പിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്. ഒരു ഗുരുജിയാണ് സിനിമാ മേഖലയെയും പരസ്യ, മാധ്യമ മാഫിയകളെയും നിയന്ത്രിക്കുന്നതെന്ന് മുന്‍പൊരിക്കല്‍ നടി വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നത് അവനാണ്, സിനിമാ മാഫിയ നിയന്ത്രിക്കുന്നത് അവനാണ്, പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതും അവനാണ്. ഓണ്‍ലൈനില്‍ പരോക്ഷ ലേഖനങ്ങളിലൂടെ അദ്ദേഹം എന്നോട് ആശയവിനിമയം നടത്തിയ രീതി എന്നെ വിഷാദരോഗത്തിലേക്ക് എത്തിച്ചു. അനാവശ്യമായിട്ടുള്ള കഥകള്‍ എന്നെ തളര്‍ത്തുകയാണ്. ഞാന്‍ ഒരു മറുപടിയെ നല്‍കിയുള്ളു. അത് നേരിട്ട് തന്നെ കൊടുക്കുകയും ചെയ്തു. എന്നുമാണ് പൂനം വ്യക്തമാക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....