വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് പലപ്പോഴും ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബിഗ് ബോസ് ഹിന്ദിയുടെ പതിനാലാമത്തെ സീസണില്‍ പങ്കെടുത്തതോട് കൂടി രാഖിയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വരാന്‍ തുടങ്ങിയിരിക്കുകയാണ്. ബിഗ് ബോസ് 14 ല്‍ തന്റെ വേര്‍പിരിഞ്ഞ ഭര്‍ത്താവിനെ കുറിച്ചും പുതിയ വിവാഹത്തെ കുറിച്ചുമൊക്കെ നടി ആദ്യമായി വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹത്തെ കുറിച്ചും പോരാട്ടങ്ങളെ കുറിച്ചുമൊക്കെ പറയുന്നതിനൊപ്പം, ജീവിതത്തില്‍ നേരിട്ട ഏറ്റവും പേടിപ്പിച്ച അനുഭവത്തെ പറ്റിയും സൂചിപ്പിച്ചിരുന്നു. ശരീര സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതിന് വേണ്ടി നടത്തിയ സര്‍ജറിയെ കുറിച്ചും അതിലൂടെയുണ്ടായ അനുഭവങ്ങളെ കുറിച്ചും രാഖി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്. ഒത്തിരി കഷ്ടപാടുകളിലൂടെയാണ് സിനിമയിലും മറ്റുമായി ഇന്നത്തെ അവസ്ഥയില്‍ താന്‍ എത്തി നില്‍ക്കുന്നതെന്നാണ് രാഖി പറഞ്ഞിരുന്നത്. ബോളിവുഡില്‍ പ്രവേശിച്ച സമയത്താണ് തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഭയാനകവും ഞെട്ടിപ്പിക്കുന്നതുമായ ഒരു അനുഭവം ഉണ്ടായതെന്നാണ് നടി പറഞ്ഞത്. അന്ന് കോസ്മെറ്റിക് സര്‍ജറിയ്ക്ക് വേണ്ടി എല്ലാവരും പരക്കം പായുന്ന കാലമായിരുന്നു അതെന്നാണ് രാഖി പറയുന്നത്. 'സ്തന ശസ്ത്രക്രിയ' ചെയ്തത് വളരെ ഭയാനകമായ അവസ്ഥയായിരുന്നു എന്നാണ് രാഖി പറഞ്ഞത്. എനിക്ക് 15-16 വയസ്സുള്ളപ്പോള്‍ ആണ് ഞാന്‍ സ്തന ശസ്ത്രക്രിയയ്ക്ക് വിധേയായത്. അത് വളരെ പേടിപ്പിച്ച അനുഭമായിരുന്നു. ഞാന്‍ ഒരു കുട്ടിയും ഫ്ളാറ്റുമായിരുന്നു. എനിക്ക് ബോളിവുഡില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ചു. ആ സമയത്ത് ലോകസുന്ദരിയും വിശ്വസുന്ദരിയും എല്ലാ ശസ്ത്രക്രിയകള്‍ക്കും വിധേയരായിട്ടുണ്ട്. ബോളിവുഡില്‍ പ്രവേശിക്കണമെങ്കില്‍ ശരീരവും മുഖവും പൂര്‍ണതയുള്ളതായിരിക്കണം എന്നാണ് എല്ലാവരും പറഞ്ഞത്. ആ സമയത്ത് ഞാന്‍ അപൂര്‍ണ്ണമായ അവസ്ഥയിലാണ്. അങ്ങനെ ഞാന്‍ ഓപ്പറേഷന് തിയറ്ററില്‍ ഒരു തണുത്ത പെണ്‍കുട്ടിയായി കിടന്ന് ഹോട്ട് ഗേള്‍ ആയി മാറി. ബോളിവുഡില്‍ പ്രവേശിക്കുന്നതിന് മുമ്പ് താന്‍ അംബാനിയുടെ പാര്‍ട്ടിയില്‍ പരിചാരികയായി ജോലി ചെയ്തിട്ടുണ്ടെന്നും തന്റെ സ്വപ്നങ്ങള്‍ക്കായി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പങ്കുവെച്ചു. അങ്ങനെ ഞാന്‍ ഓപ്പറേഷന് തിയറ്ററില്‍ ഒരു തണുത്ത പെണ്‍കുട്ടിയായി കിടന്ന് ഹോട്ട് ഗേള്‍ ആയി മാറി. ബോളിവുഡില്‍ പ്രവേശിക്കുന്നതിന് മുമ്പ് താന്‍ അംബാനിയുടെ പാര്‍ട്ടിയില്‍ പരിചാരികയായി ജോലി ചെയ്തിട്ടുണ്ടെന്നും തന്റെ സ്വപ്നങ്ങള്‍ക്കായി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പങ്കുവെച്ചു. ബിഗ് ബോസ് ഹിന്ദിയില്‍ ഭര്‍ത്താവിന്റെ കൂടെയാണ് രാഖി പങ്കെടുത്തത്. പിന്നാലെ ഇരുവരും തമ്മില്‍ വേര്‍പിരിയുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ രാഖി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ബിഗ് ബോസ് ഷോ യ്ക്ക് ശേഷം ജീവിതത്തില്‍ പലതും സംഭവിച്ചുവെന്നും അതൊന്നും തന്റെ നിയന്ത്രണത്തില്‍ ആയിരുന്നില്ല എന്നുമാണ് രാഖി പറഞ്ഞത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....