മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ അര്‍ബുദരോഗത്തിന് ചികിത്സയിലാണെന്ന് പെന്റഗണിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അര്‍ബുദബാധിതനായ പുതിന്റെ ശരീര ചലനങ്ങളില്‍ വന്ന മാറ്റം, കീമോ തെറാപ്പിയുടേയും മരുന്നുകള്‍ കഴിക്കുന്നതിന്റേയും സൂചനകളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കിട്ടുള്ള റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നില്‍ 69 - കാരനായ പുട്ടിന്റെ മാനസികാവസ്ഥ മാത്രമല്ല, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കാരണമെന്ന് ദി സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ പുട്ടിന്റേതായി പുറത്തുവരുന്ന ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പരുക്കമായ മുഖം വളരെയേറെ വിളറിയിരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. പുതിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നേരത്തെയും ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്നും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പെന്റഗണ്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഇത്. പുട്ടിന്റേതായി പുറത്തു വന്ന പുതിയ ചിത്രങ്ങളിലും വീഡിയോകളിലും കാണുന്ന വീര്‍ത്ത മുഖം, കഴുത്ത്, അദ്ദേഹത്തിന്റെ നടത്തം, മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ അദ്ദേഹം പാലിക്കുന്ന അകലം ഒക്കെ ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചനകളായി ചൂണ്ടിക്കാട്ടുന്നു. അതേസമയം പുട്ടിന്‍ പാര്‍ക്കിന്‍സണ്‍ രോഗമാണെന്നുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നടത്തത്തിലും മുഖഭാവത്തിലുമുള്ള മാറ്റങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ ക്രെംലിനില്‍ നിന്നുള്ള ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. അമേരിക്കന്‍ റിപ്പബ്ലികന്‍ സെനറ്റര്‍ മാക്രോ റൂബിയോ കഴിഞ്ഞ ദിവസം പുട്ടിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. ഉയര്‍ന്ന് നില്‍ക്കുന്ന പുരികങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പുട്ടിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....