മോസ്‌കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളില്‍ ഉപരോധമേര്‍പ്പെടുത്തല്‍ തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റഫ്‌ലിക്‌സും ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകും റഷ്യയിലെ സേവനം പൂര്‍ണമായും നിര്‍ത്തി. യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ സാഹചര്യത്തില്‍ റഷ്യയിലെ തങ്ങളുടെ സേവനം നിര്‍ത്തുകയാണെന്ന് നെറ്റ്ഫ്‌ലിക്‌സ് വക്താവ് പറഞ്ഞതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ക്രഡിറ്റ് കാര്‍ഡ്, പേയ്‌മെന്റ് ഭീമന്മാരായ അമേരിക്കന്‍ എക്‌സ്പ്രസ്സും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി. റഷ്യയിലേയും ബെലാറുസിലേയും പ്രവര്‍ത്തമാണ് അമേരിക്കന്‍ എക്‌സ്പ്രസ് നിര്‍ത്തിയത്. രാജ്യത്തിന് പുറത്തുള്ള റഷ്യയുടെ ബാങ്കുകളിലും സേവനം ലഭ്യമാകില്ല. ധനകാര്യ സേവന സ്ഥാപനങ്ങളായ വിസയും മാസ്റ്റര്‍കാര്‍ഡും നേരത്തെ തന്നെ റഷ്യയുമായുള്ള ഇടപാടുകള്‍ മരവിപ്പിച്ചിരുന്നു. യു.എസ്. മള്‍ട്ടിനാഷണല്‍ കമ്പനികളായ ഇവ കാര്‍ഡ് വഴിയുള്ള പണമിടപാടിലെ ആഗോള കുത്തകകളാണ്. യുക്രൈന്‍ അധിനിവേശത്തിന്റെ പേരിലാണ് റഷ്യയിലെ ഇടപാടുകള്‍ മരവിപ്പിക്കുന്നതെന്ന് ഇരു കമ്പനികളും അറിയിച്ചു. റഷ്യന്‍ ബാങ്കുകള്‍ അനുവദിച്ച കാര്‍ഡുകള്‍ ഇനിമേല്‍ വിദേശരാജ്യങ്ങളില്‍ നിഷ്‌ക്രിയമായിരിക്കുമെന്ന് രണ്ടു കമ്പനികളും അറിയിച്ചു. വിദേശത്തെ ബാങ്കുകള്‍ അനുവദിച്ച വിസ, മാസ്റ്റര്‍കാര്‍ഡുകളില്‍ റഷ്യയിലും ഇടപാടുകള്‍ നടത്താനാവില്ല. റഷ്യയിലുള്ള ഇരുനൂറോളം ജീവനക്കാര്‍ക്ക് കാര്‍ഡുപയോഗിച്ച് ഇടപാടുകള്‍ നടത്താമെന്ന് മാസ്റ്റര്‍കാര്‍ഡ് പറഞ്ഞു. കാലാവധി കഴിയുംവരെ രണ്ടു കാര്‍ഡുകളും റഷ്യയില്‍ ഉപയോഗിക്കാനാകുമെന്ന് റഷ്യന്‍ സെന്‍ട്രല്‍ ബാങ്കും എസ്ബെര്‍ബാങ്കും അവകാശപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....