വാഷിങ്ടണ്‍: അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യ ഇതുവരെ യുക്രൈനില്‍ 600 ഓളം മിസൈലുകള്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങള്‍. യുക്രൈനില്‍ റഷ്യ യുദ്ധ ശക്തിയുടെ 95 ശതമാനം പുറത്തെടുക്കുന്നുണ്ടെന്നും യുഎസ് അധികൃതരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഖേര്‍സണിലും മൈകൊലീവിലും ഞായറാഴ്ച നടന്ന പോരാട്ടം യുഎസ് നിരീക്ഷിച്ചു. കീവ്, ഹര്‍കീവ്, ചെര്‍ണീവ്, മരിയുപോള്‍ എന്നിവിടങ്ങള്‍ വളയാനുള്ള ശ്രമങ്ങളാണ് റഷ്യന്‍ സേന ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ റഷ്യന്‍ മുന്നേറ്റങ്ങളെ യുക്രൈന്‍ സൈന്യം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പലഭാഗത്തും റഷ്യന്‍ ആക്രമണം ഇതോടെ മന്ദഗതിയിലാണെന്നും യുഎസ് അധികൃതര്‍ പറയുന്നു. അതേ സമയം കീവിനെ ലക്ഷ്യമാക്കി വടക്കന്‍ മേഖലയിലൂടെ നീങ്ങിയിരുന്ന 64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റഷ്യന്‍ സൈനികവ്യൂഹം നിലവില്‍ സ്തംഭിച്ചുകിടക്കുകയാണെന്ന് വിവരം. കീവില്‍ നിന്ന് എത്ര കിലോമീറ്റര്‍ ദൂരത്തിലാണ് ഈ വാഹനവ്യൂഹം എന്നത് സംബന്ധിച്ച് പുതിയ വിവരങ്ങളില്ല. കഴിഞ്ഞ ആഴ്ച അവസാനത്തോടെ കീവ് നഗരത്തിന്റെ മധ്യത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയായിരുന്നു ഈ വ്യൂഹം. കീവിന് സമീപത്ത് യുക്രൈനും റഷ്യയും കനത്ത വ്യോമപോരാട്ടങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം കീവിലെ പ്രതിഷേധക്കാര്‍ക്ക് നേരെ റഷ്യന്‍ സൈന്യം വെടിയുതിര്‍ത്തതിനോ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ റഷ്യ ലംഘനം നടത്തിയതിനോ യുഎസിന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....