യുക്രൈനു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. ഇത് 13 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്. ഇതോടെ ഇന്ത്യയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്നാണ് സൂചന. അതേസമയം, യുക്രൈനില്‍ റഷ്യ ആക്രമണം തുടരുകയാണ്. കീവിനടുത്തുള്ള ഇര്‍പിനില്‍ പലായനം ചെയ്തുകൊണ്ടിരിക്കുന്ന സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. ഒരു അമ്മയും രണ്ട് കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒഡെസ അടക്കമുള്ള നഗരങ്ങളില്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. അതേസമയം, 80ഓളം ഫൈറ്റര്‍ ജെറ്റുകള്‍ വെടിവെച്ചിട്ടു എന്ന് യുക്രൈന്‍ അവകാശപ്പെടുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി പോളണ്ടിലേക്ക് മാറി അവിടെ സമാന്തര ഭരണകൂടം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സുമിയിലെ രക്ഷാദൗത്യത്തിന് നാല് ബസുകള്‍ പോള്‍ട്ടോവ സിറ്റിയിലേക്ക് പുറപെട്ടിട്ടുണ്ട്. രക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥ സംഘം പോള്‍ട്ടോവ സിറ്റിയിലെത്തിയിട്ടുണ്ട്. ഏത് നിമിഷവും പുറപ്പെടാന്‍ തയാറായിരിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ ബസിലും അന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഭക്ഷണമടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. അതേസമയം, ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 160 വിദ്യാര്‍ത്ഥികളെ കൂടി രാജ്യത്ത് എത്തിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നുള്ള വിമാനം പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. കീവില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിംഗിനെ ഇന്ന് രാജ്യത്തെത്തിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....