News Beyond Headlines

27 Wednesday
November

അയല്‍ക്കാരോട് ദേഷ്യം, കിടപ്പുമുറിയിലേക്ക് ഉറ്റുനോക്കും വിധത്തില്‍ ജനാലക്കരികില്‍ ബൊമ്മയെ നിര്‍ത്തി

പലതരത്തിലുള്ള അയല്‍ക്കാരും നമുക്കുണ്ടാകാറുണ്ട്. എന്നാല്‍, യുകെ -യില്‍ ഒരാള്‍ തന്റെ അയല്‍ക്കാരോട് ചെയ്തത് തികച്ചും വിചിത്രമായ ഒരു കാര്യമാണ്. അയല്‍ക്കാരുടെ കിടപ്പുമുറിയിലേക്ക് നോക്കിനില്‍ക്കുന്നത് പോലെ ഒരു ബൊമ്മയെ തന്റെ വീട്ടില്‍ സ്ഥാപിച്ചു. ഈ ബൊമ്മ തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നു എന്നും കാണിച്ച് അയല്‍ക്കാരായ ദമ്പതികളാവട്ടെ കേസും കൊടുത്തു. എന്നാല്‍, വിധി വന്നത് ദമ്പതികള്‍ക്കെതിരായിട്ടാണ്. സൈമണ്‍ കുക്ക് എന്നയാള്‍ വീടിന് തങ്ങളുടെ കിടപ്പുമുറി കാണും വിധത്തില്‍ വെലക്‌സ് വിന്‍ഡോ നിര്‍മ്മിച്ചിരിക്കുകയാണ്. അതിനാല്‍ തങ്ങള്‍ക്ക് എപ്പോഴും വീട്ടില്‍ ജാലകവിരികളിട്ട് നില്‍ക്കേണ്ടുന്ന അവസ്ഥയാണ് എന്നാണ് ഇവരുടെ അയല്‍ക്കാരിയും കോസ്റ്റ്യൂം ഡിസൈനറും കൂടിയായ റോസി ടെയ്ലര്‍-ഡേവീസ പറയുന്നത്. എന്നാല്‍, ഇതൊന്നും പോരാഞ്ഞിട്ട് തങ്ങളുടെ വീട്ടിലെ കിടപ്പുമുറിയിലേക്ക് എത്തിനോക്കും വിധത്തില്‍ ഒരു ബോമ്മയെയും സൈമണ്‍ സ്ഥാപിച്ചുവത്രെ. സൈമണിന്റെ വീട്ടില്‍ നിന്നുമുള്ള നോട്ടമെത്തില്ല എന്ന് ഉറപ്പിക്കാവുന്ന അവരുടെ മുറിയിലെ ഒരേയൊരിടം ഒരു ബുക്ക് കെയ്‌സിന്റെ പിന്നിലാണ്. ഇതേ തുടര്‍ന്ന് അവിടെ നിന്നുമാണ് തങ്ങള്‍ വസ്ത്രം മാറുന്നത് പോലും എന്നാണ് ഇവരുടെ പരാതി. അയല്‍വാസികളുടെ സ്വകാര്യതയെ കുക്ക് ഗൗരവമായി എടുത്തിട്ടില്ലെന്ന് ഹൈക്കോടതിയില്‍ ഒരു മുതിര്‍ന്ന ജഡ്ജി പറഞ്ഞു. എന്നാല്‍, ജനാല നിര്‍മ്മിച്ചതിലും നിയമലംഘനം നടന്നിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. 2019 -ല്‍, കുക്ക് തന്റെ വീട്ടിലേക്കുള്ള വിപുലമായ ജോലികള്‍ക്ക് വേണ്ടി അനുമതിക്കായി അപേക്ഷിച്ചിരുന്നു. 2020 ഫെബ്രുവരിയില്‍, ലോക്കല്‍ കൗണ്‍സില്‍ കുക്കിന്റെ വിപുലീകരണത്തിന് ആസൂത്രണ അനുമതി നല്‍കി. എന്നാല്‍, ആ ജനാലയില്‍ പുറത്തേക്ക് കാണാത്തവിധത്തിലുള്ള ?ഗ്ലാസ് ഉണ്ടായിരിക്കണം എന്നും അത് തുറക്കാത്തതായിരിക്കണമെന്നും വ്യവസ്ഥകള്‍ വെച്ചു. എന്നിരുന്നാലും, കൗണ്‍സില്‍ പ്ലാനിംഗ് ഓഫീസര്‍മാര്‍ വെലക്സ് വിന്‍ഡോയ്ക്കായി ആ നിയമങ്ങള്‍ ഒഴിവാക്കി, കാരണം അത് ആകാശത്തെ അഭിമുഖീകരിച്ച് നില്‍ക്കുന്നതാണ് എന്നതിനാല്‍ അയല്‍വാസികള്‍ക്ക് അത് അത്ര ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല എന്നാണ് കരുതുന്നത്. ഇതൊക്കെ കഴിഞ്ഞുവെങ്കിലും സൈമണ്‍ കുക്കിന് തന്റെ അയല്‍ക്കാരോട് ദേഷ്യം തീര്‍ന്നില്ല. അവരോട് പ്രതികാരം ചെയ്യാനായി അയാള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു അത്. ഒരു ബോമ്മയെ വാങ്ങി നേരിട്ട് അയല്‍ക്കാരുടെ മുറിക്കകത്തേക്ക് നോക്കുന്ന തരത്തില്‍ നിര്‍ത്തി. ദമ്പതികള്‍ നോക്കുമ്പോഴെല്ലാം ബൊമ്മ അവരുടെ കിടപ്പുമുറിയിലേക്ക് നോക്കുന്നത് പോലെയാണ് തോന്നിയിരുന്നത്. എന്നിരുന്നാലും, ഇതിനെതിരെ കേസ് ഫയല്‍ ചെയ്തതിന് ശേഷം, മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ലാങ് വിധിച്ചത് അയല്‍ക്കാരന്‍ ആസൂത്രണ ചട്ടങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും അയല്‍ക്കാരുടെ സ്വകാര്യത ഹനിച്ചിട്ടില്ല എന്നുമാണ്. അങ്ങനെ ദമ്പതികള്‍ കേസില്‍ തോറ്റു. ബൊമ്മ ഇപ്പോഴും അയല്‍ക്കാരുടെ വീട്ടിലേക്ക് ഉറ്റുനോക്കി നില്‍ക്കുകയാവണം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....