പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. 'നമ്മള്‍' എന്ന മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് വന്ന താരം കൂടിയാണ് . പിന്നീട് ഇങ്ങോട്ട് താരത്തിന്റെ സിനിമകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമാണ് . നിരവധി ആരാധകരുള്ള താരമാണ് ഭാവന. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത് . അഞ്ച് വര്‍ഷത്തിന് ശേഷം താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ആദ്യമായി പൊതുമധ്യത്തില്‍ സംസാരിക്കാനൊരുങ്ങി നടി ഭാവന. മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് നടത്തുന്ന 'വി ദി വുമണ്‍' എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരുങ്ങുന്നത്. അസ്മ ഖാന്‍, ഇന്ദിര പഞ്ചോലി, സപ്ന, മോനിക്ക, നവ്യ നന്ദ, ശ്വേത ബച്ചന്‍, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, ഡോ. ജോണ്‍ ബെന്‍സണ്‍, അമീര ഷാ, ഡോ. ഷാഗുന്‍ സബര്‍വാള്‍, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കര്‍, രാഗിണി ശങ്കര്‍, നന്ദിനി ശങ്കര്‍ എന്നിവരാണ് പരിപാടിയിലെ മറ്റ് അതിഥികള്‍. പരിപാടി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് ഭാവന സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ തുറന്നു പറഞ്ഞിരുന്നു. പോസ്റ്റ് ചര്‍ച്ചാ വിഷയതോടെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി മലയാള സിനിമയിലെ താരങ്ങളും പ്രവര്‍ത്തകരും, മാധ്യമ, സാമൂഹിക പ്രവര്‍ത്തകരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. അതേസമയം, ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം വര്‍ഷങ്ങളായി വിട്ടു നില്‍ക്കുകയാണ്. 2017 ല്‍ പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് മലയാളത്തില്‍ നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. തെലുങ്ക്, കന്നഡ ഭാഷാ സിനിമകളില്‍ സജീവമാണ് താരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....