കുട്ടികളുടെ ഗെയിമിംഗ് ആപ്ലിക്കേഷനായ റോബ്ലോക്സ് വഴി പരിചയപ്പെട്ട ഒരാള്‍ 13 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ അവളെ വീട്ടിലേക്ക് രക്ഷപ്പെടുത്തി തിരികെ എത്തിച്ചിട്ടുണ്ട്. ഹോവാര്‍ഡ് ഗ്രഹാം എന്നയാളെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഗെയിമിംഗ് ആപ്പില്‍ പരിചയപ്പെട്ട് രണ്ട് ദിവസം സംസാരിച്ചിരുന്നു ഇരുവരും. പിന്നീട്, ഇയാള്‍ കുട്ടിയെ വീട് വിട്ടിറങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നുവത്രെ. 33 -കാരനായ ഇയാള്‍ക്കെതിരെ സെക്‌സ് ട്രാഫിക്കിംഗ്, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റോബ്ലോക്‌സ് വഴി പരിചയക്കാരുമായോ അപരിചിതരുമായോ ഗെയിം കളിക്കാന്‍ സാധിക്കും. ഏകദേശം 150 മില്ല്യണ്‍ പ്രതിമാസ ഉപയോക്താക്കളുള്ള ഇത് ലോകത്തിലെ ഏറ്റവും ജനപ്രിയമായ കുട്ടികളുടെ ഗെയിമുകളിലൊന്നാണ്. ഫെബ്രുവരി 18 -നാണ് ഗ്രഹാമും പെണ്‍കുട്ടിയും ആപ്പില്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് പൊലീസ് സിപിടി ജോണ്‍ ഐവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം, ടൊപെക നഗരത്തിലെ അവളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി ഒളിച്ചോടി. ഗ്രഹാം അവളെ ജോര്‍ജിയയിലെ ക്ലേട്ടണ്‍ കൗണ്ടിയില്‍, ഏകദേശം 900 മൈല്‍ അകലെയുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അടുത്ത കുറച്ച് ദിവസങ്ങളില്‍, അവള്‍ പല തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടി റോബ്ലോക്സ് വഴി അമ്മയ്ക്ക് സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. മാര്‍ച്ച് 1 -ന് ഗ്രഹാമിനെ ജോലിസ്ഥലത്ത് വെച്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തി അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തിയതില്‍ സന്തോഷമുണ്ട് എന്ന് ഐവി പറഞ്ഞു. ഗ്രഹാം മറ്റ് കുട്ടികളെ ലക്ഷ്യം വച്ചിരുന്നോ എന്നറിയാന്‍ അയാളുടെ വസ്തുക്കള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. റോബ്ലോക്സിന്റെ ദൗത്യം, അതിന്റെ വെബ്സൈറ്റ് പറയുന്നത് അനുസരിച്ച്, 'ഗെയിമിലൂടെ ലോകത്തെ ഒരുമിച്ച് കൊണ്ടുവരിക' എന്നതാണ്. എന്നാല്‍, കമ്പനിയുടെ ആപ്പിന് ചിലപ്പോള്‍ കടന്നുവരുന്ന ചില അസഭ്യകരമായ ഉള്ളടക്കത്തിന് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ നടന്ന കേസിനെ കുറിച്ച് കേട്ടതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും റോബ്ലോക്‌സ് വക്താവ് ജെയിംസ് കേ പറഞ്ഞു. 'ഞങ്ങള്‍ക്ക് കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളും ആയിരക്കണക്കിന് മോഡറേറ്റര്‍മാരുടെ ഒരു ടീമും ഉണ്ട്, അവര്‍ Roblox-ല്‍ കര്‍ശനമായ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ഉള്ളടക്കത്തോട് ഞങ്ങള്‍ക്ക് ഒട്ടും സഹിഷ്ണുത ഇല്ല' എന്നും കേ പറഞ്ഞു. കുട്ടികളുടെ കോണ്‍ടാക്റ്റുകള്‍ പരിമിതപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ രക്ഷിതാക്കള്‍ക്ക് അവ നിയന്ത്രിക്കാനാവുന്ന സവിശേഷതകളും കേ ചൂണ്ടിക്കാട്ടി. അതില്‍ ചാറ്റ് പൂര്‍ണമായും ഓഫാക്കുന്നതടക്കം ഉള്‍പ്പെടുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....