പുറമെ കാണുന്ന ഗ്ലാമറിന്റെ ലോകത്തിന് അപ്പുറത്ത് പല തരത്തിലുള്ള ചതിക്കുഴികളും കരുതിവെക്കുന്നതാണ് സിനിമയുടെ ലോകം. സിനിമയില്‍ അഭിനയിക്കുക എന്ന ആഗ്രഹവും പേറിയെത്തുന്നവരില്‍ പലരും വഞ്ചിക്കപ്പെടാറുണ്ട്. അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി ചതിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നവരുമുണ്ട്. അങ്ങനെയുള്ള ചതിക്കുഴികളില്‍ പെട്ടു പോയതിനെക്കുറിച്ചും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചുമൊക്കെ പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താന്‍ നേരിട്ടൊരു അനുഭവം വെളിപ്പെടുത്തുകയാണ് നടി ഇഷ കോപ്പികര്‍. ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള മോശം പ്രവണതകളെക്കുറിച്ച് പലപ്പോഴും തുറന്ന് പറയാന്‍ ധൈര്യം കാണിച്ചിട്ടുള്ള നടിയാണ് ഇഷ. ഇപ്പോഴിതാ തന്നോട് ഒരു നടനെ ഒറ്റയ്ക്ക് കാണാന്‍ പറഞ്ഞതിനെക്കുറിച്ചുള്ള ഇഷയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധ നേടുകയാണ്. ഒരു അഭിമുഖത്തിലായിരുന്നു ഇഷ മനസ് തുറന്നത്. ''ഞാനൊരു നോ-നോണ്‍സെന്‍സ് പെണ്‍കുട്ടിയാണ്. ആ വൈബാണ് ഞാനെന്നും കൊടുക്കാറുള്ളത്. അതിന്റെ പേരില്‍ ഞാന്‍ ദേഷ്യക്കാരിയെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഞാന്‍ ഇവിടെ വന്നത് ജോലി ചെയ്യാനാണ്. എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ നിങ്ങളോട് സംസാരിക്കും. നിങ്ങള്‍ എന്നോട് ഇടഞ്ഞാല്‍ പിന്നെ ഗുഡ് ലക്ക്. എന്റെ ആ സ്വഭാവം കാരണം ഒരുപാട് അവസരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്'' എന്നാണ് ഇഷ പറയുന്നത്. പിന്നാലെയാണ് താരം തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുന്നത്. രണ്ടായിരത്തിന്റെ മധ്യത്തിലായിരുന്നു ഈ സംഭവമുണ്ടാകുന്നത്. ''രണ്ടായിരങ്ങളുടെ മധ്യത്തിലാണ്. ഒരിക്കല്‍ പ്രശസ്തനായൊരു നിര്‍മ്മാതാവ് വിളിച്ചു, ഹീറോയുടെ ഗുഡ് ബുക്കില്‍ കേറി പറ്റണമെന്ന് പറഞ്ഞു. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. അങ്ങനെ ഞാന്‍ നായകനെ വിളിച്ചു. അയാള്‍ എന്നെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞു. ആ സമയത്ത് അവിഹിത ബന്ധത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു ആ നടന്‍. എന്നോട് സ്റ്റാഫിനെ കൂട്ടാതെ കാണാന്‍ ചെല്ലാന്‍ പറഞ്ഞു. ഞാന്‍ ഉടനെ നിര്‍മ്മാതാവിനെ വിളിച്ചു. ഞാന്‍ ഇവിടെ വന്നത് എന്റെ കഴിവു കൊണ്ടാണെന്നും അതുകൊണ്ട് നല്ല വര്‍ക്ക് കിട്ടിയില്ലെങ്കിലും സാരമില്ലെന്ന് പറഞ്ഞു. ആ സിനിമയില്‍ നിന്നും എന്നെ അവര്‍ പുറത്താക്കി'' എന്നായിരുന്നു ഇഷ പറഞ്ഞത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....