| ബോളിവുഡില്‍ ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെടുന്ന നടിയാണ് ദീപിക പദുകോണ്‍. 2007ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപികയുടെ ബോളിവുഡ് അരങ്ങേറ്റം സംഭവിച്ചത്. ഇന്ന് കൈ നിറയെ ചിത്രങ്ങളാണ്. തെലുങ്കില്‍ പ്രഭാസ് നായകനാകുന്ന ചിത്രത്തിലും ദീപിക നായികയാകുന്നുണ്ട്. മോഡലിങ് രംഗത്ത് നിന്നാണ് ദീപിക ബോളിവുഡില്‍ എത്തുന്നത്. സിനിമാ പാരമ്ബര്യമില്ലാത്ത തെന്നിന്ത്യയിലെ കായിക കുടുംബത്തില്‍ നിന്നും എത്തിയ പെണ്‍കുട്ടിക്ക് അത്ര മികച്ച സ്വീകരണമായിരുന്നില്ല ബോളിവുഡില്‍ ലഭിച്ചതെന്ന് ദീപിക തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മോഡലിങ് രംഗത്ത് വര്‍ഷങ്ങളോളം പിടിച്ച് നിന്നതിന് ശേഷമാണ് ബോളിവുഡില്‍ വലിയ ബ്രേക്ക് തന്ന സിനിമ ദീപികയ്ക്ക് ലഭിക്കുന്നത്. 19ാമത്തെ വയസ്സിലാണ് ഓം ശാന്തി ഓമില്‍ ദീപിക അഭിനയിക്കുന്നത്. ചിത്രത്തില്‍ ഷാരൂഖും സംവിധായിക ഫറ ഖാനുമാണ് ദീപികയുടെ കൈപിടിച്ച് കാര്യങ്ങളെല്ലാം മനസ്സിലാക്കി കൊടുത്തത്. 2007ല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ അതിരില്ലാത്ത സ്‌നേഹവും സ്വീകാര്യതയുമാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ താരത്തെ വിമര്‍ശിക്കാനും ഒരു വിഭാഗം ആളുകള്‍ എന്നുമുണ്ടായിരുന്നു. വെറുമൊരു മോഡല്‍ മാത്രമാണ് ദീപികയെന്നും അഭിനയിക്കാന്‍ അറിയില്ലെന്നും പലരും പറഞ്ഞു. സംസാരശൈലിയും പലര്‍ക്കും തമാശയായിരുന്നു. പലരും താരത്തിന്റെ ഉച്ചാരണത്തെ പരിഹസിച്ചും കളിയാക്കിയും എഴുതുകയും പറയുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇതെല്ലാം ദീപികയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളായിരുന്നു ദീപികയ്ക്ക് ഇന്ധനമായത്. കഠിനാധ്വാനം ചെയ്യാനും തന്നെ മെച്ചപ്പെടുത്താനും ഈ വിമര്‍ശനങ്ങള്‍ ദീപികയെ ഒരുപാട് സഹായിച്ചു. ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിദ്ധാന്ത് ചതുര്‍വേദി, അനന്യ പാണ്ടെ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഗെഹരിയിന്‍ ആണ് ഏറ്റവും അവസാനം റിലീസിനെത്തിയ ദീപികയുടെ സിനിമ. തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും മോശം ഉപദേശത്തെ കുറിച്ചും നല്ല ഉപദേശത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ദീപിക. സ്തനങ്ങള്‍ക്ക് വലിപ്പം തോന്നിക്കാന്‍ ശസ്ത്രക്രിയ ചെയ്യാന്‍ പതിനെട്ടാമത്തെ വയസില്‍ തനിക്ക് ഉപദേശം ലഭിച്ചിരുന്നുവെന്നാണ് ദീപിക പറയുന്നത്. ഫിലിംഫെയറിന് നല്‍കിയ ഒരു പുതിയ അഭിമുഖത്തിലായിരുന്നു ദീപികയുടെ വെളിപ്പെടുത്തല്‍. ദീപികയോട് തനിക്ക് ലഭിച്ച ഏറ്റവും മികച്ചതും മോശവുമായ ഉപദേശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. 'ഷാരൂഖ് ഖാന്‍ നല്ല ഉപദേശം നല്‍കാറുണ്ട്. എനിക്ക് അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ലഭിച്ച ഏറ്റവും മൂല്യവത്തായ ഉപദേശങ്ങളിലൊന്ന് നിങ്ങള്‍ക്ക് നല്ല സമയം ലഭിക്കുമെന്നും നിങ്ങള്‍ക്കറിയാവുന്ന ആളുകളുമായി എപ്പോഴും പ്രവര്‍ത്തിക്കുക എന്നതുമാണ്. കാരണം നിങ്ങള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ നിങ്ങള്‍ ജീവിതം നയിക്കുകയും ഓര്‍മ്മകള്‍ സൃഷ്ടിക്കുകയും അനുഭവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം എന്നോട് പറഞ്ഞു. 'എനിക്ക് ലഭിച്ച ഏറ്റവും മോശമായ ഉപദേശം സ്തനങ്ങള്‍ക്ക് വേണ്ടി ശസ്ത്രക്രിയ ചെയ്യണമെന്നതായിരുന്നു. എനിക്ക് ആ ഉപദേശം ലഭിക്കുമ്പോള്‍ ആകെ 18 വയസ്സായിരുന്നു പ്രായം. അത് ഗൗരവമായി എടുക്കാതിരിക്കാനുള്ള വിവേകം എനിക്കെങ്ങനെ ലഭിച്ചുവെന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്' ദീപിക പറഞ്ഞു. പ്രഖ്യാപനം മുതലേ ഏറെ ചര്‍ച്ചയായ ചിത്രമാണ് ദീപികയുടെ ഗെഹ്രായിന്‍. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ശകുന്‍ ബത്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കബീര്‍ കത്പാലിയ, സവേര മേഹ്ത എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൗസര്‍ മുനിറാണ് ചിത്രത്തിന്റെ ഗാനത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....