News Beyond Headlines

29 Friday
November

ലിംഗത്തില്‍ ബാറ്ററി തിരുകിക്കയറ്റി യുവാവ്; 24 മണിക്കൂറിന് ശേഷം ശസ്ത്രക്രിയ ഇല്ലാതെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍

ലിംഗത്തില്‍ AA ബാറ്ററി തിരുകിക്കയറ്റി യുവാവ്. 2021 ഏപ്രിലിലാണ് സംഭവം. 49 കാരന്‍ സഹിക്കാനാവാത്ത വേദനയെ തുടര്‍ന്ന് ടെഹ്റാനിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു. ബാറ്ററി 24 മണിക്കൂര്‍ ലിം?ഗത്തില്‍ കുടുങ്ങി കിടന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സ്വന്തമായി നടത്തിയ പരീക്ഷണം കൈവിട്ടു പോയതോടെയാണ് ഇയാള്‍ ആശുപത്രിയെ സമീപിച്ചത്. മൂത്രമൊഴിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പൊള്ളല്‍ അനുഭവപ്പെട്ടതായും യുവാവ് ഡോക്ടറിനോട് പറഞ്ഞു. ശസ്ത്രക്രിയ ഇല്ലാതെ തന്നെ ബാറ്ററി പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയെങ്കിലും മാസങ്ങള്‍ക്ക് ശേഷം അയാള്‍ വേദനയോടെ വീണ്ടും ആശുപത്രിയിലെത്തി. സെപ്തംബറില്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മൂത്രമൊഴിക്കുമ്പോള്‍ പൊള്ളുന്ന വേദനയുണ്ടായിരുന്നതായും മൂത്രത്തിന്റെ ശക്തി കുറയുന്നതായും യുവാവ് പറഞ്ഞു. സ്‌കാനിംഗില്‍ അദ്ദേഹത്തിന്റെ മൂത്രനാളിയില്‍ ഗുരുതരമായ പാടുകള്‍ കണ്ടെത്തിയതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ബാറ്ററിയിലെ വിഷാംശം കലര്‍ന്ന രാസവസ്തുക്കള്‍ മൂലമാകാം വീണ്ടും പ്രശ്‌നം ഉണ്ടാകാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലിംഗത്തിനുള്ളില്‍ ബാറ്ററി കയറ്റിയതിന്റെ കാരണം യുവാവ് വെളിപ്പെടുത്തിയില്ല. എന്നിരുന്നാലും മാനസിക രോഗം, ലഹരി, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ക്കായി രോഗികള്‍ മൂത്രനാളിയിലേക്ക് വസ്തുക്കള്‍ കയറ്റാറണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഇയാളുടെ കേസ് വിചിത്രമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ശാശ്വതമായ കേടുപാടുകള്‍ തടയാന്‍, ശസ്ത്രക്രിയാ വിദഗ്ധര്‍ രോഗിയുടെ പെരിനിയം (ലിംഗത്തെയും മലദ്വാരത്തെയും ബന്ധിപ്പിക്കുന്ന ടിഷ്യു) തുറന്നു. അങ്ങനെ വൃഷണങ്ങള്‍ക്ക് ദോഷം വരുത്താതെ മൂത്രനാളിയിലേക്ക് പ്രവേശിക്കാന്‍ സാധിച്ചു. മൂത്രനാളിയിലെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഡോക്ടര്‍മാര്‍ യുവാവിന്റെ കവിളുകളുടെയും ചുണ്ടുകളുടെയും ഉള്ളില്‍ നിന്ന് ഒരു സ്‌കിന്‍ ഗ്രാഫ്റ്റ് ഉപയോഗിച്ചു. മൂന്നാഴ്ചത്തെ നിരീക്ഷണ കാലയളവിന് ശേഷം യുവാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയ്ച്ചു. ഡിസ്ചാര്‍ജ് ചെയ്ത് ആറ് മാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ലിംഗം പൂര്‍ണമായി സുഖം പ്രാപിക്കുകയും ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി. ദീര്‍ഘനേരം ലിംഗത്തില്‍ ബാറ്ററി കിടന്നിരുന്നെങ്കില്‍ ഉദ്ധാരണ പ്രശ്നങ്ങളുണ്ടാകുമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ടെഹ്റാനിലെ ഷാഹിദ് ബെഹെഷ്തി സര്‍വകലാശാലയിലെ ഡോക്ടര്‍മാരുടെ യൂറോളജി കേസ് റിപ്പോര്‍ട്ട് എന്ന മെഡിക്കല്‍ ജേണലിലാണ് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....