മൂന്നാര്‍: കീവില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുകയാണ്. തീമഴ പെയ്യുന്ന നാട്ടില്‍നിന്ന് പിറന്ന മണ്ണിലേക്ക് യാത്ര തിരിക്കുമ്പോള്‍ ആര്യ ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളൂ. പൊന്നോമനയായ സെറയെയും നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണം. ആര്യയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ തടസ്സങ്ങളെല്ലാം മാറി. പ്രിയപ്പെട്ട സൈബീരിയന്‍ വളര്‍ത്തുനായ സെറ, ആര്യയ്‌ക്കൊപ്പം നാട്ടിലേക്ക് തിരിച്ചുകഴിഞ്ഞു. ദേവികുളം ലാക്കാട് സ്വദേശികളായ ആള്‍ട്രിന്‍-കൊച്ചുറാണി ദമ്പതിമാരുടെ മകള്‍ ആര്യ, യുക്രൈയിന്‍ കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്. കീവില്‍ യുദ്ധം രൂക്ഷമായതോടെ സെറയുമായി ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തില്‍നിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സെറയ്ക്കുള്ള യാത്രാരേഖകള്‍ സംഘടിപ്പിച്ചു. ഇതിനിടയില്‍ നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നു. തന്നോടൊപ്പം സെറയെ കൊണ്ടുപോകാനുള്ള ആഗ്രഹം ആര്യ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ജോലിയിലുള്ള പി.എസ്.മഹേഷിനെ അറിയിച്ചു. അദ്ദേഹവും വളരെയധികം സഹായിച്ചു. സര്‍ക്കാര്‍ ഇടപാടുചെയ്ത ബസില്‍, അയല്‍രാജ്യമായ റൊമാനിയായിലേക്ക് ഞായറാഴ്ചയാണ് പുറപ്പെട്ടത്. രാത്രി പുറപ്പെട്ട ബസ് റൊമാനിയന്‍ അതിര്‍ത്തിയില്‍നിന്നു 12 കിലോമീറ്റര്‍ ദൂരെ നിര്‍ത്തി ഇന്ത്യക്കാരെ ഇറക്കിവിട്ടു. തണുത്തുറഞ്ഞ പാതയിലൂടെ നടന്ന് അതിര്‍ത്തിയിലെത്തി. ഇതിനിടയില്‍ സെറയ്ക്ക് നടക്കാനാകാതെ വന്നു. പിന്നീട് ആര്യയ്ക്ക് സെറയെ എടുക്കേണ്ടിവന്നു. അതിര്‍ത്തിയിലെത്തിയപ്പോള്‍ റൊമാനിയന്‍ പട്ടാളക്കാര്‍ സെറയെ തടഞ്ഞുവെച്ചു. എന്നാല്‍, സെറയെയുംകൊണ്ടേ പോകൂവെന്ന് ആര്യ ശഠിച്ചു. പട്ടാളക്കാര്‍ വഴങ്ങി. ഇതോടെ ബസില്‍ റൊമാനിയന്‍ വിമാനത്താവളത്തിലേക്ക്. തിങ്കളാഴ്ച വൈകീട്ട് ഭാരത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ മകളും സെറയും യാത്രതിരിക്കുമെന്നും ചൊവ്വാഴ്ച വെളുപ്പിന് ഡല്‍ഹിയിലെത്തുമെന്നും ആര്യയുടെ അച്ഛന്‍ ആള്‍ട്രിന്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിലെത്തുന്ന ആര്യയെ സ്വീകരിക്കാന്‍ രാവിലെ പോകുമെന്നും അദ്ദേഹം പറഞ്ഞു. അഭിനന്ദിച്ച് മന്ത്രി ആര്യ മനുഷ്യത്വത്തിന്റെ ആള്‍രൂപമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ആര്യയെ അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി സമൂഹമാധ്യമത്തിലിട്ട കുറിപ്പ് വൈറലാകുകയും ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....