ഇന്ത്യന്‍ പതാക ഉയര്‍ത്തി യുക്രൈനില്‍ കുടുങ്ങിയ പാകിസ്താന്‍ വിദ്യാര്‍ത്ഥികള്‍. യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാര്‍ത്ഥികളെ ശ്രദ്ധിക്കാത്തതിന് പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നതിനിടയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. തങ്ങളുടെ വാഹനത്തില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചാല്‍ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് പാക് വിദ്യാര്‍ത്ഥികള്‍ ഇത് പിന്തുടരുന്നത്. യുക്രൈനില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടാനായി ഇന്ത്യന്‍ പതാക ഉപയോഗിക്കുകയും 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വിഡിയോ വൈറലാകുന്നു. യുക്രൈനില്‍ നിന്ന് സുരക്ഷിതമായ കടന്നുപോകാന്‍ ഇന്ത്യന്‍ പതാക ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നതെങ്ങനെയെന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വ്യക്തമായി പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ രാജ്യം തങ്ങള്‍ക്കെതിരെ തിരിഞ്ഞതോടെയാണ് ഇത് ചെയ്യേണ്ടി വന്നതെന്നും അവര്‍ പറയുന്നു. അതേസമയം, യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥിയുടെ സുരക്ഷ ഉറപ്പാക്കാന്‍ പാക് സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ല. യുക്രൈനിലെ മെട്രോ സബ്വേകളില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . പാകിസ്താന്‍ എംബസിയില്‍ നിന്ന് ആരും രക്ഷിക്കാനില്ലാത്തതിനാല്‍ ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങള്‍ അവിടെ കുടുങ്ങിയതായി ദുരിതത്തിലായ വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കാം. ''എല്ലാ വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ചതായി എംബസി കള്ളം പറയുകയാണ്. എന്നാല്‍ ഞങ്ങള്‍ എല്ലാവരും ഇവിടെ ഇരിക്കുന്നു. എല്ലാ രാജ്യങ്ങളും അവരുടെ ആളുകളെ ഒഴിപ്പിക്കുന്നു, പക്ഷേ പാകിസ്താന് ഞങ്ങളൂടെ കാര്യത്തില്‍ വിഷമമില്ല'' അവര്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....