യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെയാണ് കര്‍ഫ്യു. കീവില്‍ ഉഗ്രസ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുക്രൈന്റെ റഡാര്‍ സംവിധാനം തകര്‍ത്തതായാണ് സൂചന. ജനങ്ങള്‍ ബാങ്കറിലേക്ക് മാറണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കീവില്‍ കര്‍ഫ്യുവില്‍ ഇളവ് ഏര്‍പ്പെടുത്തിയിരുന്നു . കടകള്‍ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി നല്‍കിയിരുന്നു. ഇതിനിടെ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഖാര്‍കീവില്‍ ഒന്‍പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കി. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനുള്ള അപേക്ഷ യുക്രൈന്‍ സമര്‍പ്പിച്ചു. അംഗത്വത്തിനായുള്ള അപേക്ഷയില്‍ യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി ഒപ്പുവച്ചു. റഷ്യയുടെ ഭീഷണിക്കിടെയാണ് യുക്രൈന്റെ നിര്‍ണായക നീക്കം. അപേക്ഷയില്‍ ഒപ്പുവയ്ക്കുന്ന ചിത്രവും യുക്രൈന്‍ പുറത്തുവിട്ടു. അംഗത്വത്തിന് സഖ്യ രാജ്യങ്ങളുടെ പിന്തുണ വല്‍ദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ യുക്രൈനെ ഇയുവില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരാണ് റഷ്യ. റഷ്യയെ പ്രകോപിപ്പിക്കുന്ന ആവശ്യമാണ് സെലന്‍സ്‌കി ഉന്നയിച്ചത്. അതേസമയം റഷ്യയും യുക്രൈനും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ റഷ്യ ആക്രമണം നടത്തുന്നതിന്റെ തെളിവുകളുണ്ട്. മേഖലയില്‍ എത്രയും വേഗം സമാധാനം പുലരണമെന്ന് യുഎന്‍ ആഹ്വാനം ചെയ്തു. ഈ യുദ്ധം തുടര്‍ന്നാല്‍ ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയായിരിക്കുമെന്ന് യുഎന്‍ വിലയിരുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....