അടിയന്തിരമായി യൂറോപ്യന്‍ യൂണിയനില്‍ യുക്രൈന് അംഗത്വം നല്‍കണമെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. അംഗത്വത്തിന് സഖ്യ രാജ്യങ്ങളുടെ പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ യുക്രൈനെ ഇയുവില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരാണ് റഷ്യ. റഷ്യയെ പ്രകോപിപ്പിക്കുന്ന ആവശ്യമാണ് സെലന്‍സ്‌കി ഉന്നയിക്കുന്നത്. ഇതിനിടെ അമേരിക്കന്‍ സഖ്യ രാജ്യങ്ങളുമായി പ്രസിഡന്റ് ജോ ബൈഡന്‍ ഉടന്‍ സംസാരിക്കും. റഷ്യയും യുക്രൈനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച പുരോഗമിക്കുകയാണ്. ബലാറസില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്. അടിയന്തര വെടിനിര്‍ത്തലും ചര്‍ച്ച ചെയ്യുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സേന പൂര്‍ണമായും പിന്‍വാങ്ങുക, അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലന്‍സ്‌കി മുന്നോട്ടുവച്ചത്. എന്നാല്‍, നാറ്റോയില്‍ യുക്രൈന്‍ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം.ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ പ്രതിനിധി സംഘം ബലാറസിലെത്തിയിരുന്നു. സംഘത്തില്‍ സെലന്‍സ്‌കിയുടെ ഉപദേഷ്ടാവുമുണ്ട്. ആറംഗ സംഘത്തെ പ്രതിരോധ മന്ത്രി റെസ്‌നികോവാണ് നയിച്ചത്. യുക്രൈനെതിരായ ആക്രമണം തുടരുകയാണ് റഷ്യ. കീവിനു സമീപം ബോറോഡയങ്കയില്‍ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യന്‍ സൈന്യം നഗരത്തില്‍ പ്രവേശിച്ചുകഴിഞ്ഞു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധത്തെത്തുടര്‍ന്ന് യുക്രൈനില്‍ നിന്ന് കൂട്ട പലായനമാണ് നടക്കുന്നത്. ഇതുവരെ പലായനം ചെയ്തത് 5,00,000ലധികം ആളുകളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. 7 കുട്ടികള്‍ ഉള്‍പ്പെടെ 102 സാധാരണക്കാര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടെന്നും യുഎന്‍ അറിയിച്ചു. അതിനിടെ സൈനിക പരിചയമുള്ള തടവുകാര്‍ക്ക് റഷ്യക്കെതിരായ യുദ്ധത്തില്‍ അണിനിരക്കാമെന്ന് യുക്രൈന്‍ പറഞ്ഞു. യുദ്ധത്തിലിറങ്ങാന്‍ തയ്യാറുള്ളവരെ തടവില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ ജനവാസമേഖലകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ ജനവാസമേഖലയിലേക്ക് ആക്രമണം നടന്നിരുന്നു. സാധാരണ പൗരന്‍മാരും കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. കീവിന് പുറമേ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലും റഷ്യന്‍ സേനയുടെ ആക്രമണം നടക്കുന്നുണ്ട്. പൂര്‍ണമായ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....