കീവ്: യുക്രൈനില്‍ ഏറ്റമുട്ടല്‍ ശക്തമായി തുടരുകയാണ്. റഷ്യ പോരാട്ടം ശക്തമാക്കിയെങ്കിലും ഈ രണ്ട് വന്‍നഗരങ്ങളിലും യുക്രൈന്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുകയാണ്. പുലരുവോളം ഇവിടെ ഉഗ്രസ്ഫോടനങ്ങള്‍ നടന്നതായായാണ് റിപ്പോര്‍ട്ട്. തുടരെയുള്ള സ്ഫോടനശബ്ദം കേട്ടുകൊണ്ടിരുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കീവ് ഏറെക്കുറേ ശാന്തമാണ് എന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ട്. കീവ് മേയര്‍ തന്നെ ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിരുന്നു. എന്നാല്‍, ഇവിടെ നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങിയിട്ടില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. തെരുവിലെ ശക്തമായ ചെറുത്തുനില്‍പ്പിനുശേഷം റഷ്യന്‍ സേന ഖാര്‍ക്കിവില്‍ നിന്ന് പിന്‍വാങ്ങി എന്നായിരുന്നു ഗവര്‍ണര്‍ ഒലേഹ് സിന്യഹുബോവ പറഞ്ഞത്. യുക്രൈന്‍ സേന ശത്രുവിനെ പൂര്‍ണമായും തുരത്തിയെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹത്തിന്റെ അവകാശവാദം. ഇവിടെ അതിശക്തമായ ഏറ്റുമുട്ടലാണ് ഇരു സൈനവും തമ്മിലുണ്ടായതെന്ന് ബങ്കറില്‍ കഴിയുന്ന നഗരവാസികള്‍ പറഞ്ഞു. ഈ ഏറ്റുമുട്ടലില്‍ അറുപത് വയസായ ഒരു സ്ത്രീക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ഖാര്‍ക്കീവിലെ ജനവാസകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ റഷ്യന്‍ സേന പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഫോടനത്തില്‍ തകര്‍ത്തു. കീവിനടുത്തുള്ള വാസില്‍കീവിലെ എണ്ണ ഡിപ്പോയ്ക്ക് തീവെച്ചു. വിഷവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് വമിച്ചു. വടക്കന്‍ യുക്രൈനിലെ ചെര്‍ണിവിലെ ഒരു പാര്‍പ്പിട സമുച്ചയത്തിന് നേരെ റഷ്യന്‍ മിസൈലാക്രമണം നടത്തിയെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സമാനമായി ഷൈടോമിറിലും ഇത്തരത്തില്‍ ആക്രമണം ഉണ്ടാതായി യുക്രൈന്‍ സൈന്യവും പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....