വാഷിങ്ടന്‍: യുഎസില്‍നിന്ന് ഇന്ത്യ 30 സായുധ പ്രിഡേറ്റര്‍ ഡ്രോണുകള്‍ (ആളില്ലാ പറക്കും വിമാനം) വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. 3 ബില്യന്‍ ഡോളറിന്റെ ഇടപാടാണിതെന്നു വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ യാഥാര്‍ഥ്യമായാല്‍, പ്രിഡേറ്റര്‍ ഡ്രോണ്‍ സ്വന്തമാകുന്ന, നാറ്റോ സഖ്യത്തില്‍ അംഗമല്ലാത്ത ആദ്യ രാജ്യമാകും ഇന്ത്യ. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സുപ്രധാന പ്രതിരോധ ഇടപാടുകള്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണു പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ശക്തമായത്. കര, നാവിക, വ്യോമ സേനകള്‍ക്ക് 10 വീതം ഡ്രോണുകള്‍ ലഭ്യമാക്കാനാണ് ഇന്ത്യയുടെ നീക്കം. യുഎസിന്റെ 'മുഖ്യ പ്രതിരോധ പങ്കാളി' എന്ന പദവി ഉപയോഗപ്പെടുത്തി വേഗത്തില്‍ ഡ്രോണുകള്‍ എത്തിക്കാനാണ് ഇരുസര്‍ക്കാരുകളും ശ്രമിക്കുന്നതെന്നു വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചു പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 'എംക്യു 9ബി സീ ഗാര്‍ഡിയന്‍' വിഭാഗത്തിലുള്ള പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനാണു പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഡ്രോണുകളുടെ വരവ് ഇന്ത്യന്‍ സേനയ്ക്കു കരുത്തു പകരുമെന്നാണു വിലയിരുത്തല്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....