കീവ്: യുക്രൈനെതിരായ യുദ്ധം ശക്തമാക്കിയതോടെ റഷ്യയെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാന്‍ ഒരുങ്ങി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും. സെന്‍ട്രല്‍ ബാങ്ക് അടക്കമുള്ള റഷ്യയിലെ ബാങ്കുകള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം അമേരിക്കയും ഇറ്റലിയും അടക്കമുള്ള രാജ്യങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ലോകത്തിലെ ബാങ്കുകള്‍ തമ്മില്‍ വലിയ തുക കൈമാറാനുള്ള സ്വിഫ്റ്റ് മെസേജിങ് സംവിധാനത്തില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ ഒഴിവാക്കാന്‍ ഇതിനോടകം തന്നെ ഇവര്‍ സംയുക്തമായി തീരുമാനിച്ചുകഴിഞ്ഞു. റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിനെതിരേ തുടങ്ങിയ നടപടി മറ്റ് ബാങ്കുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. എന്നാല്‍, റഷ്യയെ സാമ്പത്തികമായി ബാധിക്കുന്ന ഈ തീരുമാനം യൂറോപ്യന്‍ യൂണിയന് തിരിച്ചടിയാവാത്ത തരത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ പറയുന്നത്. റഷ്യയിലേയ്ക്കുള്ള ഒരു ചരക്ക് കപ്പല്‍ ഇംഗ്ലീഷ് കനാലില്‍ തടഞ്ഞുകൊണ്ട് ഫ്രാന്‍സ് ഉപരോധത്തിന്റെ ആദ്യ സൂചനകള്‍ നല്‍കിയിരുന്നു. കാറുകളുമായി സെന്റ് പീറ്റേഴ്സ്ബര്‍ഗിലേയ്ക്ക് യാത്രതിരിച്ച ചരക്കു കപ്പലാണ് ഫ്രഞ്ച് കസ്റ്റംസും നാവികസേനയും ചേര്‍ന്ന് തടഞ്ഞത്. അതേസമയം റഷ്യ കീവ് ലക്ഷ്യമിട്ട് പോരാട്ടം കടുപ്പിച്ചതോടെ യുക്രൈന് കൂടുതല്‍ ആയുധങ്ങളും മറ്റും നല്‍കാന്‍ തയ്യാറായി വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ടാങ്ക്വേധ മിസൈലുകള്‍, വിമാനവേധ സംവിധാനങ്ങള്‍, സുരക്ഷാ കവചനങ്ങള്‍ എന്നിവയടക്കം 350 ദശലക്ഷം ഡോളറിന്റെ സഹായമാണ് അമേരിക്ക നല്‍കുന്നത്. അടിയന്തര സഹായമായി ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയിരം ഗ്രനേഡ് വിക്ഷപിണികളും 500 മിസൈലുകളും ജര്‍മനി നല്‍കും. ടാങ്കുകള്‍ തകര്‍ക്കാന്‍ സഹായിക്കുന്ന 50 പാന്‍സര്‍ഫോസ്റ്റ് വിക്ഷപിണികളും മൂന്ന് ടാങ്ക്വേധ ആയുധങ്ങളും 400 റോക്കറ്റുകളും നല്‍കാമെന്നാണ് നെതര്‍ലന്‍ഡ്സിന്റെ വാഗ്ദാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....