തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആത്മകഥ 'ഉങ്കളില്‍ ഒരുവന്‍' ഒന്നാം ഭാഗം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്യും. ഫെബ്രുവരി 28 ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള, ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, ഡിഎംകെ വനിതാ സെക്രട്ടറിയും എംപിയുമായ കനിമൊഴി എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. പുസ്തക പ്രകാശന ചടങ്ങിലെ വിവിധ കക്ഷി നേതാക്കളുടെ സാന്നിധ്യം ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിന് കരുത്ത് പകരുന്നതാണ്. കേരളത്തില്‍ സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനിടയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നുവെന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേകം വിമാനത്തിലാണ് മുഖ്യമന്ത്രിയുടെ യാത്ര. ചടങ്ങില്‍ പങ്കെടുത്ത ശേഷം അതേ ദിവസം തന്നെ മടങ്ങും. മാര്‍ച്ച് 1 മുതല്‍ 4 വരെ എറണാകുളത്താണ് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. കവി വൈരമുത്തു, നടന്‍ സത്യരാജ് എന്നിവരും ചടങ്ങില്‍ സംസാരിക്കും. അറുപത്തിയെട്ടിലെത്തി നില്‍ക്കുന്ന സ്റ്റാലിന്റെ 23 വയസ്സുവരെയുള്ള ജീവിതമാണ് ആത്മകഥയുടെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യകാല ജീവിതം, സ്‌കൂള്‍ ജീവിതം, കോളജ് ദിനങ്ങള്‍, രാഷ്ട്രീയത്തോടുള്ള താല്‍പര്യം, ആദ്യ പ്രസംഗം, സിനിമാ മേഖലയിലെ അനുഭവം, വിവാഹം, എന്നിവയെല്ലാം 'ഉങ്കളില്‍ ഒരുവന്റെ' ആദ്യ ഭാഗത്തിലുണ്ടാകുമെന്ന് സ്റ്റാലിന്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....