റഷ്യയുടെ അധിനിവേശത്തിനെതിരെ ധീരമായി പോരാടുന്ന യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നതായി ബ്രിട്ടനിലെ വില്യം രാജകുമാരനും പത്‌നി കേറ്റും. രാഷ്ട്രീയ വിഷയങ്ങളില്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നുണ്ടാകുന്ന അപൂര്‍വ്വമായ അഭിപ്രായമാണിത്. നിഷ്പക്ഷത പാലിക്കണമെന്ന ഭരണഘടനാ മാനദണ്ഡത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ രാജകുടുംബം അഭിപ്രായം പറയാറില്ല. ''യുക്രൈനിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെയും ശുഭാപ്തിവിശ്വാസത്തെയും കുറിച്ച് പഠിക്കാന്‍, 2020 ഒക്ടോബറില്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെയും പ്രഥമ വനിതയെയും കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ചു. ഇന്ന് പ്രസിഡന്റും യുക്രൈന്‍ ജനതയും ആ ഭാവിക്കായി ധീരമായി പോരാടുമ്പോള്‍ ഞങ്ങള്‍ അവര്‍ക്കൊപ്പമാണ്.'' - എലിസബത്ത് രാജ്ഞിയുടെ ചെറുമകന്‍ വില്യമും കേറ്റും ട്വിറ്ററില്‍ കുറിച്ചു. ''ഈ അന്താരാഷ്ട്ര, മാനുഷിക നിയമലംഘനത്തിനെതിരെ'' തങ്ങളും യുക്രൈന്‍ ജനതയ്ക്കൊപ്പം നിലകൊള്ളുന്നു എന്ന് ലോസ് ഏഞ്ചല്‍സിലേക്ക് മാറുന്നതിനായി രാജകീയ ചുമതലകളില്‍ നിന്ന് പടിയിറങ്ങിയ വില്യമിന്റെ ഇളയ സഹോദരന്‍ ഹാരിയും ഭാര്യ മേഗനും വ്യാഴാഴ്ച അവരുടെ വെബ്സൈറ്റില്‍ പറഞ്ഞു. നേരത്തെ 2014ല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ''ഹിറ്റ്ലറെപ്പോലെ തന്നെയാണ്'' ചെയ്യുന്നതെന്ന ചാള്‍സ് രാജകുമാരന്റെ പരാമര്‍ശം നയതന്ത്രപരമായ തര്‍ക്കത്തിന് കാരണമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....