കീവ്: യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ തലസ്ഥാനമായ കീവിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ എത്ര പേര്‍ക്ക് അപായം സംഭവിച്ചെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതിനിടെ, ആയുധം വെച്ച് കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. ബഹുനില കെട്ടിടത്തിനു നേര്‍ക്കുണ്ടായമിസൈല്‍ ആക്രമണത്തില്‍ അഞ്ച് നിലകളെങ്കിലും തകര്‍ന്നതായി കീവ് മേയര്‍ വിതാലി ക്ലിറ്റ്ഷ്‌കോ ട്വിറ്ററില്‍ പറഞ്ഞു. ആക്രമണത്തിനിരയായ കെട്ടിടത്തിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. വിവിധ ദിശകളില്‍നിന്ന് കീവിലേക്ക് കടന്നുകയറാന്‍ റഷ്യന്‍ സേന ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കീവിന് നേരെ നിരന്തരം ആക്രമണമുണ്ടായെന്നും റഷ്യയെ ഒറ്റപ്പെടുത്തണമെന്നും യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കുലേബയുടെ ആഹ്വാനം. കഴിഞ്ഞ ദിവസം രാത്രി കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ടതായി കീവ് മേയര്‍ സ്ഥിരീകരിച്ചു. ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മറ്റൊരു നഗരമായ മെലിറ്റോപോള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തെന്ന വാര്‍ത്തകള്‍ സിറ്റി മേയര്‍ നിഷേധിച്ചു. നഗരം ഇപ്പോഴും യുക്രൈന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആയുധം വെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്റെ നിര്‍ദേശം യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി തള്ളി. ആയുധം വെച്ച് കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വിടാന്‍ സഹായിക്കാമെന്ന അമേരിക്കയുടെ സഹായ വാഗ്ദാനത്തേയും സെലന്‍സ്‌കി നിരസിച്ചു. യുക്രൈനില്‍ തന്നെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ റഷ്യക്ക് കടുത്ത മുന്നറിയിപ്പുമായി നാറ്റോ രംഗത്തുവന്നു. കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ നാറ്റോ സൈന്യത്തെ വിന്യസിച്ചതായി സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് അറിയിച്ചു. ഒരു കൂട്ടായ പ്രതിരോധ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ആദ്യമായി നാറ്റോ പ്രതികരണ സേനയെ വിന്യസിക്കുന്നു. ആയിര കണക്കിന് സൈനികരുടെ വിന്യാസമാണ് നടത്തുന്നത്' അദ്ദേഹം പറഞ്ഞു. യുഎസ്, കാനഡ അടക്കമുള്ള സഖ്യകക്ഷികളില്‍ പലതും ഇതിനോടകം നാറ്റോപ്രതികരണ സേനയിലേക്ക് സൈന്യത്തെ അയച്ചിട്ടുണ്ട്. സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലാണ് യൂറോപ്പ് ശക്തി കേന്ദ്രകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലെ 30 പ്രതിരോധ കേന്ദ്രങ്ങളിലായി നൂറിലധികം യുദ്ധവിമാനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 120ലധികം കപ്പലുകളും സജ്ജമാണ്. നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും' സൈന്യം പ്രതിരോധിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറയുകയും യുക്രൈനും റഷ്യയുടെ ഭീഷണി നേരിടുന്ന മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കമുള്ള പിന്തുണ തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം റഷ്യ കീഴടക്കി കൊണ്ടിരിക്കുന്ന യുക്രൈനിലേക്ക് സൈന്യത്തെ അയക്കുമോ എന്ന കാര്യത്തില്‍ നാറ്റോ മേധാവി വ്യക്തത നല്‍കിയില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....