News Beyond Headlines

28 Thursday
November

‘റഷ്യ ലോകത്തിന്റെ നാഥനാകും, പുടിന്‍ ഭരിക്കും’ എന്ന് ബാബാ വംഗയുടെ പ്രവചനം

ഭാവിയെ കുറിച്ച് മനുഷ്യര്‍ക്ക് എപ്പോഴും ആശങ്കയാണ്, ചിലപ്പോഴൊക്കെ ഭയവുമാണ്. പ്രത്യേകിച്ചും ലോകം മൊത്തം വല്ലാത്ത അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന സമയത്ത്. ഇത്തരമൊരു സമയത്താണ് ബാല്‍ക്കണിലെ ബാബ വംഗനടത്തിയ ഒരു പ്രവചനം ചര്‍ച്ചയാകുന്നത്. അന്ധയായ വംഗ ബള്‍ഗേറിയന്‍ സന്യാസിനിയും, അതീന്ദ്രിയജ്ഞാനം അഥവാ ദിവ്യദൃഷ്ടിയുണ്ടെന്ന് വിശ്വസിച്ചുവന്ന ഒരു പ്രകൃതി ചികിത്സകയുമായിരുന്നു. 9/11 ഭീകരാക്രമണം, ബ്രെക്സിറ്റ് തുടങ്ങിയ ആഗോള സംഭവങ്ങള്‍ പ്രവചിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ അന്ധയായ സ്ത്രീ റഷ്യയ്ക്ക് വേണ്ടിയും അടുത്തതായി എന്ത് സംഭവിക്കുമെന്നും ഒരു പ്രവചനം നടത്തിയിരുന്നു. യൂറോപ്പ് 'തരിശുഭൂമി'യായി മാറിയതിനുശേഷം റഷ്യ 'ലോകത്തിന്റെ നാഥന്‍' ആകുമെന്നാണ് ഡെയ്ലി മെയില്‍ ലേഖകനോട് 85 -ാം വയസ്സില്‍ അന്തരിച്ച സ്ത്രീ പറഞ്ഞിരുന്നത്. 'എല്ലാവരും മഞ്ഞുപോലെ ഉരുകിപ്പോകും, ഒരാള്‍ മാത്രം തൊടാതെ നില്‍ക്കും - വ്ളാഡിമിറിന്റെ മഹത്വം, റഷ്യയുടെ മഹത്വം' എന്നാണ് അവള്‍ പറഞ്ഞത്. റഷ്യയെ ആര്‍ക്കും ഒന്നിനും തടയാനാകില്ല എന്നും അവര്‍ പറഞ്ഞിരുന്നു. 'അവളുടെ വഴിയില്‍ നിന്നും എല്ലാം നീക്കം ചെയ്യപ്പെടും. അവള്‍ ലോകത്തിന്റെ നാഥനായി മാറും' എന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. 1911 -ല്‍ ജനിച്ച വംഗയ്ക്ക് 12 -ാം വയസ്സില്‍ ഒരു കൊടുങ്കാറ്റില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് നിഗൂഢമായ രീതിയില്‍ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ചുഴലിക്കാറ്റില്‍ പെട്ട് വംഗ പറന്ന് എവിടേയോ അബോധാവസ്ഥയില്‍ ചെന്നു വീഴുകയായിരുന്നുവത്രെ. തുടര്‍ന്ന് അവള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. പിന്നീടാണ് അവള്‍ക്ക് ഭാവി കാണാനും പ്രവചിക്കാനും ഉള്ള കഴിവ് കിട്ടിയത് എന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. 5079 വരെ നീളുന്ന പ്രവചനങ്ങള്‍ വംഗ നടത്തിയിട്ടുണ്ട്. ആ വര്‍ഷം ആകുന്നതോടെ ലോകം അവസാനിക്കും എന്ന് അവള്‍ വിശ്വസിച്ചു. ചെര്‍ണോബില്‍ ദുരന്തം, സോവിയറ്റ് യൂണിയന്റെ പതനം തുടങ്ങി നിരവധി പ്രവചനങ്ങള്‍ വംഗ നടത്തി എന്ന് പറയപ്പെടുന്നു. അതുപോലെ ഐഎസിനെ കുറിച്ചും വംഗ പ്രവചനങ്ങള്‍ നടത്തിയിരുന്നു. അമേരിക്കയുടെ 44 -ാമത് പ്രസിഡന്റ് ആഫ്രിക്കന്‍-അമേരിക്കന്‍ ആയിരിക്കുമെന്നും വംഗ പ്രവചിച്ചിരുന്നു. എന്നാല്‍, അങ്ങനെ ഇല്ല എന്നുള്ള വാദങ്ങളും ഉയരുന്നുണ്ട്. മിക്ക ആളുകളും അവരെ തേടിയെത്തിരിയിരുന്നത് മരിച്ചവരോട് സംസാരിക്കാനും തങ്ങളുടെ ഭാവിയെ കുറിച്ച് അറിയാനും ആയിരുന്നു. ഒരിക്കല്‍, കാണാനെത്തിയ സ്ത്രീയോട് നിങ്ങള്‍ എനിക്ക് ഫീസൊന്നും നല്‍കേണ്ടതില്ല എന്ന് വംഗ പറഞ്ഞത്രെ. മൂന്ന് മാസം കഴിഞ്ഞ് വരുമ്പോള്‍ തന്നാല്‍ മതി എന്ന് ആദ്യം പറയുകയും പിന്നീട്, നിങ്ങള്‍ക്ക് അന്ന് വരാനാവില്ല കാരണം അപ്പോഴേക്കും നിങ്ങള്‍ മരിക്കും എന്നും വംഗ പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ വാഹനാപകടത്തില്‍ അവരും സഹോദരിയും മരണപ്പെട്ടു എന്നും ഒരു കഥ പ്രചരിക്കുന്നുണ്ട്. ഏതായാലും ആധികാരികവും ശാസ്ത്രീയവുമായി വംഗയുടെ പ്രവചനങ്ങളെ കുറിച്ച് ഒന്നും പറയാനോ സ്ഥാപിക്കാനോ ഇല്ല. നിലവില്‍ റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വീണ്ടും വംഗയുടെ പ്രവചനം ചര്‍ച്ചയായി തുടങ്ങിയിട്ടുണ്ട് എന്ന് മാത്രം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....