നിങ്ങള്‍ ആരായാലും എത്ര വലിയവനായാലും ഇനി എത്രതന്നെ വയസായാലും നിങ്ങളുടെ ഏറ്റവും വലിയ ആരാധിക നിങ്ങളുടെ അമ്മയായിരിക്കും. റിപ്പോര്‍ട്ടിങ്ങിനിടെ മകന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി സംസാരിക്കുന്ന അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നത്തേയും പോലെ ടിവി റിപ്പോര്‍ട്ടര്‍ മൈല്‍സ് ഹാരിസിന്റെ ഓഫീസിലെ മറ്റൊരു പതിവ് ദിവസമായിരുന്നു അത്. ചൊവ്വാഴ്ച എബിസി ന്യൂസ് അഫിലിയേറ്റ് ഡബ്ല്യുഎസ്വൈഎക്സിന്റെ ഫീല്‍ഡ് റിപ്പോര്‍ട്ടിംഗ് അസൈന്‍മെന്റിലായിരുന്നു ഹാരിസ്. അപ്പോഴാണ് പെട്ടെന്ന് ട്രാഫിക്കിലേക്ക് തിരിയുകയും അടുത്തുവരുന്ന വാഹനം തിരിച്ചറിയുകയും ചെയ്തത്. വാഹനത്തിനകത്ത് ഹാരിസിന്റെ അമ്മയായിരുന്നു. അത് തന്റെ അമ്മയാണെന്നും ഷൂട്ട് നിര്‍ത്താന്‍ ക്യാമറമാനോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. കാറില്‍ നിന്ന് അമ്മ സന്തോഷത്തോടെ ഹാരിയെ അഭിസംബോധന ചെയ്യുന്നതും കാണാം. ഹാരിസ് തിരിച്ച് അമ്മയോട് താന്‍ ജോലിയിലാണെന്നും ഇത് തന്റെ കൂടെ ജോലി ചെയ്യുന്ന ഡിആഞ്ചലോ ആണെന്നും പറഞ്ഞ് പരിചയപ്പെടുത്തുന്നു. അമ്മയോട് ട്രാഫിക്ക് തടസപ്പെടുത്തരുത് എന്നും പിന്നില്‍ വാഹനങ്ങള്‍ ഉണ്ട് എന്നും പറഞ്ഞ് ഹാരിസ് അമ്മയെ യാത്ര അയക്കുന്നു. ഹൃദയസ്പര്‍ശിയായ ഈ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. ഇതിനുമുമ്പും ഇങ്ങനത്തെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്താണെങ്കിലും ഹാരിസിനെയും അമ്മയെയും ആളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....