''ഇതൊരു റഷ്യന്‍ യുദ്ധക്കപ്പലാണ്. നിങ്ങള്‍ ആയുധം വച്ചു കീഴടങ്ങുന്നുണ്ടോ? ഞങ്ങള്‍ ആവര്‍ത്തിക്കുന്നു നിങ്ങള്‍ കീഴടങ്ങുന്നുണ്ടോ?'' കരിങ്കടലില്‍ റുമാനിയയോടു ചേര്‍ന്ന് യുക്രെയ്ന്‍ അധീനതയിലായിരുന്ന സ്‌നേക് ഐലന്‍ഡ് എന്ന സെര്‍പന്റ് ദ്വീപ് വളഞ്ഞ രണ്ടു റഷ്യന്‍ യുദ്ധക്കപ്പലുകളില്‍ നിന്നാണ് ഈ മുന്നറിയിപ്പ് മുഴങ്ങിയത്. 13 അതിര്‍ത്തി രക്ഷാസൈനികരെയാണ് ദ്വീപിന്റെ സുരക്ഷയ്ക്കായി ഇവിടെ യുക്രെയ്ന്‍ നിയോഗിച്ചിരുന്നത്. ഇവരില്‍ നിന്ന് മറുപടിയായി റഷ്യന്‍ സേനയ്ക്ക് ലഭിച്ചത് അസഭ്യവര്‍ഷവും. യുക്രെയ്‌നിന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ള ചെറുതെങ്കിലും തന്ത്രപ്രധാനമായ സ്‌നേക് ഐലന്‍ഡിന്റെ കാവലിന് നിയോഗിക്കപ്പെട്ട 13 യുക്രെയ്ന്‍ സൈനികരെയും വധിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പിന്നാലെയെത്തിയത്. ഉദ്ദേശം 42 ഏക്കര്‍ ദ്വീപില്‍ പിടിച്ചെടുത്തതോടെ കരിങ്കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ വരുന്ന സമുദ്രഭാഗവും റഷ്യയുടെ നിയന്ത്രണത്തിലായി. റഷ്യന്‍ സേനയുടെ കീഴടങ്ങല്‍ നിര്‍ദ്ദേശം ചെവിക്കൊള്ളാതെ സധൈര്യം പിടിച്ചുനിന്ന് വീരമൃത്യു വരിച്ച 13 സൈനികര്‍ക്കും മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് യുക്രെയ്ന്‍ പദവി നല്‍കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും പ്രഖ്യാപിച്ചു. യുക്രെയ്‌നിനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്മരണ എന്നും നിലനില്‍ക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ ഓട്ടേമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ദ്വീപ്, 1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്നാണ് യുക്രെയ്‌നിനു ലഭിച്ചത്. യുക്രെയ്നിലെ ഒഡെസ അഡ്മിനിസ്‌ട്രേറ്റീവ് റീജിയന്റെ ഭാഗമായ ദ്വീപില്‍ നിലയുറപ്പിച്ചിരുന്ന യുക്രേനിയന്‍ അതിര്‍ത്തി സേനയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായു ദ്വീപിന്റെ നിയന്ത്രണം യുക്രെയ്‌നു നഷ്ടമായതായും യുക്രെയ്ന്‍ സ്റ്റേറ്റ് ബോര്‍ഡര്‍ ഗാര്‍ഡ് സര്‍വീസ് അറിയിച്ചു. ജനസംഖ്യ 30ല്‍ താഴെ; ആദ്യം റുമാനിയയുടെ കയ്യില്‍ യുക്രെയ്‌നിലെ കരിങ്കടല്‍ തീരത്ത് നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെ ഡാന്യൂബ് ഡെല്‍റ്റയ്ക്ക് സമീപമാണ് സ്‌നേക്ക് ഐലന്‍ഡ്. 2012 ലെ കണക്കനുസരിച്ച് 30 ല്‍ താഴെയാണ് ദ്വീപിലെ ജനസംഖ്യ. 2004 മുതല്‍ 2009 വരെ റുമാനിയയും യുക്രെയ്‌നും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ ഭാഗമായിരുന്നു ദ്വീപ്. 2004 സെപ്റ്റംബര്‍ 16-ന് ദ്വീപിന്റെ സമുദ്രാതിര്‍ത്തി സംബന്ധിച്ച തര്‍ക്കത്തില്‍ റുമാനിയ യുക്രെയ്‌നിനെതിരെ രാജ്യന്തര നീതിന്യായ കോടതിയെ സമീപിച്ചു. 2009 ഫെബ്രുവരി മൂന്നിന് ഇതില്‍ വിധി പറഞ്ഞു. ഇതുപ്രകാരം തര്‍ക്കമുള്ള സമുദ്രപ്രദേശത്തിന്റെ 80% റുമാനിയയ്ക്ക് നല്‍കി. 1828-1829 ലെ റുസോ-ടര്‍ക്കിഷ് യുദ്ധത്തെത്തുടര്‍ന്നാണ്, 1829-ല്‍, 1856 വരെ ദ്വീപ് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായത്. 1877-ല്‍, 1877-1878 ലെ റുസോ-ടര്‍ക്കിഷ് യുദ്ധത്തെത്തിനു പിന്നാലെ ഒട്ടോമന്‍ സാമ്രാജ്യം ദ്വീപും വടക്കന്‍ ഡോബ്രുജ പ്രദേശവും റുമാനിയയ്ക്ക് നല്‍കി. റുമാനിയയുടെ തെക്കന്‍ ബെസെറേബിയ മേഖല ഒട്ടോമന്‍ സാമ്രാജ്യത്തോടു കൂട്ടിച്ചേര്‍ത്തതിനു പകരമായിരുന്നു ഇത്. ഒന്നാം ലോകയുദ്ധസമയത്ത് റുമാനിയയുമായുള്ള സഖ്യത്തിന്റെ ഭാഗമായി, റഷ്യക്കാര്‍ ദ്വീപില്‍ ഒരു വയര്‍ലെസ് സ്റ്റേഷന്‍ തുടങ്ങി. 1917 ജൂണ്‍ 25 ന് ടര്‍ക്കിഷ് കപ്പല്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് വയര്‍ലെസ് സ്റ്റേഷന്‍ തകര്‍ന്നു. 1860-ല്‍ മാരിയസ് മൈക്കല്‍ പാഷ നിര്‍മിച്ച ലൈറ്റ്ഹൗസിനും കേടുപാടുണ്ടായി. 1920-ലെ വാഴ്സാ ഉടമ്പടി പ്രകാരം ദ്വീപ് റുമാനിയയുടെ ഭാഗമാണെന്ന് വീണ്ടും സ്ഥിരീകരിച്ചു. ലൈറ്റ്ഹൗസ് 1922 ല്‍ പുനര്‍നിര്‍മിച്ചു. രണ്ടാം ലോകയുദ്ധസമയത്ത് റുമാനിയയുടെ നിയന്ത്രണത്തിലുള്ള ഈ ദ്വീപ്, അച്ചുതണ്ട് ശക്തികള്‍ ഉപയോഗിച്ചിരുന്ന റേഡിയോ സ്റ്റേഷന്റെ ആസ്ഥാനമായിരുന്നു. ദ്വീപിന് സമീപം സോവിയറ്റ് യൂണിയന്‍ പട്രോളിങ് നടത്തിയെങ്കിലും അച്ചുതണ്ട് ശക്തികളുടെ കപ്പലുകള്‍ കണ്ടെത്താനായില്ല. 1941 ജൂലൈ 9-നും 1941 സെപ്റ്റംബര്‍ 7-നും ദ്വീപിന് സമീപം വീണ്ടും പട്രോളിങ് നടത്തി. 1942 ഡിസംബര്‍ 1 ന്, സോവിയറ്റ് സേന ദ്വീപില്‍ ബോംബെറിഞ്ഞു. ബോംബാക്രമണത്തിനിടെ, ദ്വീപിലെ റേഡിയോ സ്റ്റേഷന്‍, ലൈറ്റ്ഹൗസ് എന്നിവിടങ്ങളില്‍ ആക്രമണമുണ്ടായി. എന്നാല്‍, കാര്യമായ നഷ്ടമുണ്ടായില്ല. 1942 ഡിസംബര്‍ 11ന് 44 പേരുമായി ദ്വീപിലേക്കു വരികയായിരുന്ന സോവിയറ്റ് അന്തര്‍വാഹിനി റുമേനിയ മുക്കിക്കളഞ്ഞു. ദ്വീപിനോടു ചേര്‍ന്ന് കടലില്‍ സ്ഥാപിച്ച മൈനുകളില്‍ തട്ടി അന്തര്‍വാഹിനി തകരുകയായിരുന്നു. അതിലുണ്ടായിരുന്ന 44 പേരും മരിച്ചു. 1943 ഓഗസ്റ്റ് 25-ന്, രണ്ട് റുമാനിയന്‍ മോട്ടോര്‍ ബോട്ടുകള്‍ ദ്വീപിന് സമീപം ഒരു സോവിയറ്റ് അന്തര്‍വാഹിനി ആക്രമിച്ചു. 1944 ഓഗസ്റ്റ് 29-30 ന് റുമാനിയന്‍ നാവികരെ ദ്വീപില്‍ നിന്ന് ഒഴിപ്പിക്കുകയും സോവിയറ്റ് സൈന്യം ദ്വീപ് കൈവശപ്പെടുത്തുകയും ചെയ്തു. യുദ്ധാനന്തരം യുക്രെയ്‌ന് സ്വന്തം രണ്ടാം ലോകയുദ്ധത്തിനു ശേഷം, 1947 ലെ പാരിസ് ഉടമ്പടി പ്രകാരം റുമാനിയ വടക്കന്‍ ബുക്കോവിന, ഹെര്‍ട്സ മേഖല, ബുഡ്ജാക്ക്, ബെസെറേബിയ എന്നിവ സോവിയറ്റ് യൂണിയന് വിട്ടുകൊടുക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഡാന്യൂബിനെയോ ദ്വീപിനെ കുറിച്ചോ ഉടമ്പടിയില്‍ പരാമര്‍ശിച്ചില്ല. 1948 വരെ ദ്വീപ് റുമാനിയയുടെ ഭാഗമായിരുന്നു. 1948 ഫെബ്രുവരി 4-ന്, അതിര്‍ത്തി നിര്‍ണയ വേളയില്‍, റുമാനിയയും സോവിയറ്റ് യൂണിയനും ഒരു പ്രോട്ടോക്കോളില്‍ ഒപ്പുവച്ചെങ്കിലും പ്രോട്ടോക്കോളിന്റെ സാധുതയെ റുമാനിയ എതിര്‍ത്തു. 1987-ല്‍ ദ്വീപിന് ചുറ്റുമുള്ള 6,000 കി.മീ. ല്‍ 4,000 കി.മീ. എന്ന റഷ്യന്‍ വാഗ്ദാനം സ്വീകരിക്കാന്‍ റുമാനിയ പക്ഷം വിസമ്മതിച്ചു. 1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന്, ദ്വീപിന്റെ നിയന്ത്രണം യുക്രെയ്‌നിന് അവകാശമായി ലഭിച്ചു. എന്നാല്‍, നിരവധി റുമാനിയന്‍ പാര്‍ട്ടികളും സംഘടനകളും ദ്വീപ് തങ്ങളുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉടമ്പടികളില്‍ ദ്വീപ് റുമാനിയയുടെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നത് കാണിച്ചാണ് ആവശ്യമുന്നയിച്ചത്. 1997-ല്‍, റുമാനിയയും ഉക്രെയ്‌നും ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇതുപ്രകാരം സമുദ്രാതിര്‍ത്തി സംബന്ധിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍, അന്തിമ വിധിക്കായി ഇരുപക്ഷത്തിനും രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കാമെന്ന് ഇരുപക്ഷവും സമ്മതിക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....