കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ച പി.ഭാസ്‌കരന്‍, കൈവെച്ച മഖലകളിലെല്ലാം തന്റെ കൈയൊപ്പ് ചാര്‍ത്തിയ പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്. നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി. ലളിതമായ പദങ്ങള്‍ കൊണ്ട് സുന്ദരമായ കവിതകളും പാട്ടുകളും. മനോഹരമായ ഭാഷ കൊണ്ട് മറ്റൊരു ലോകം തീര്‍ത്തു പി.ഭാസ്‌കരന്‍ എന്ന കവിയും ഗാനരചയിതാവും. ഓര്‍ക്കുക വല്ലപ്പോഴും പോലെയുള്ള അനശ്വര കാവ്യങ്ങള്‍ എഴുതിയ പി.ഭാസ്‌കരന്‍ അതേ ഭംഗിയോടുകൂടിത്തന്നെ പാട്ടുകളും എഴുതി. മലയാളിത്തത്തിന്റെയും കേരളീയതയുടെയും സംസ്‌കൃതി സൂക്ഷ്മമായി അവതരിപ്പിച്ച ഗാനങ്ങളായിരുന്നു ഭാസ്‌കരന്റേത്. കേരളീയ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായി മാറി ആ ഗാനങ്ങള്‍ ഓരോന്നും. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ആറ് മാസം ജയിലില്‍ കഴിഞ്ഞ, തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളും നാടക, വിപ്ലവഗാന രചനയും നടത്തിയ, മലയാളത്തിലെ മികച്ച ചില ചിത്രങ്ങള്‍ സംവിധാനം ചെയ്ത, പത്രപ്രവര്‍ത്തകനായിരുന്ന പി.ഭാസ്‌കരന്‍. ഒരു മേഖലയും അന്യമായിരുന്നില്ല ഭാസ്‌കരന്. കൈവെച്ച മേഖലകളിലെല്ലാം പ്രതിഭയുടെ കൈയ്യൊപ്പുകള്‍ ചാര്‍ത്തിയ ഭാസ്‌കരന്‍ എല്ലാ അര്‍ത്ഥത്തിലും വിപ്ലവകാരിയായിരുന്നു. രാമു കാര്യാട്ടും പി.ഭാസ്‌കരനും ചേര്‍ന്ന് സംവിധാനം ചെയ്ത് 1954ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള സിനിമയെന്ന കീര്‍ത്തി സ്വന്തമാക്കി. ഇതടക്കം രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍. 'ഒറ്റക്കമ്പിയുള്ള തംബുരു' എന്ന ആത്മകഥാകാവ്യത്തിന് 1981ലെ ഓടക്കുഴല്‍ അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും. മികച്ച ഗാനരചനയ്ക്ക് മൂന്ന് തവണ സംസ്ഥാന അവാര്‍ഡ്. സമഗ്രസംഭാവനയക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം. അങ്ങനെ ഒട്ടേറെ അംഗീകാരങ്ങള്‍. എത്രയെത്ര മനോഹര ഗാനങ്ങള്‍. പി.ഭാസ്‌കരനെഴുതിയ എണ്ണിയാലൊടുങ്ങാത്ത പാട്ടുകളുടെ മധുരം ഇപ്പോഴും മലയാളികളുടെ ചുണ്ടില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. വരുംതലമുറകള്‍ക്കും ആ മധുരം വേണ്ടുവോളം നുണയാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....