News Beyond Headlines

28 Thursday
November

അവസരം കിട്ടാന്‍ കിടക്ക പങ്കിടണം, കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ഉര്‍ഫി

ബിഗ് ബോസിലൂടെ താരമായി മാറിയ നടിയാണ് ഉര്‍ഫി ജാവേദ്. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും വസ്ത്രധാരണത്തിലൂടേയും എന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഉര്‍ഫി. തന്റെ സ്ഫോടനാത്മകമായ പ്രസ്താനവകളിലൂടേയും ഉര്‍ഫി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഉര്‍ഫി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇത്തവണ പക്ഷെ തന്റെ തുറന്നു പറച്ചിലാണ് ഉര്‍ഫിയെ വാര്‍ത്ത താരമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഗുരുതരമായ ആരോപണങ്ങളുമായാണ് ഉര്‍ഫി എത്തിയിരിക്കുന്നത്. പഞ്ചാബി കാസ്റ്റിംഗ് ഡയറ്കടറായ ഒബേദ് അഫ്രീദിയ്ക്കെതിരെയാണ് ഉര്‍ഫി രംഗത്ത് എത്തിയിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വ്യക്തിയാണ് ്അഫ്രീദി എന്നാണ് ഉര്‍ഫി ആരോപിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയായിരുന്നു ഉര്‍ഫിയുടെ ആരോപണം. ഉര്‍ഫിയുടെ തുറന്നു പറച്ചിലുകള്‍ക്ക് പിന്തുണയുമായി മറ്റ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. അഫ്രീദി തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ഉര്‍ഫി ആദ്യം ആരോപിച്ചത്. ഇതിനുള്ള തെളിവായി അഫ്രീദിയുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഉര്‍ഫി പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഉര്‍ഫി അവസാന നിമിഷം ഷൂട്ടിംഗില്‍ നിന്നും പിന്മാറുന്ന ആളാണെന്നും ഇതോടെ തനിക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നം അഫ്രീദി ആരോപിക്കുകയായിരുന്നു. എന്നാല്‍ ഈ ആരോപണം നുണയാണെന്നാണായിരുന്നു ഉര്‍ഫിയുടെ മറപടി. പിന്നാലെ പണം ചോദിച്ചതിന് തന്നെ അഫ്രീദി അപമാനിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ഉര്‍ഫി ആറോപിച്ചു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും ഉര്‍ഫി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ അഫ്രീദിയില്‍ നിന്നും കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായതായി അഞ്ച് പെണ്‍കുട്ടികള്‍ തന്നോട് വെളിപ്പെടുത്തിയതായി ഉര്‍ഫി പറയുകയായിരുന്നു. തന്റെ പ്രിയപ്പെട്ട ഗായകന്റെ മ്യൂസിക് വീഡിയോയില്‍ അവസരം നല്‍കാമെന്നും പകരത്തിന് നിര്‍മ്മാതാവിന്റെ കൂടെ കിടക്ക പങ്കിടണമെന്ന് അഫ്രീദി പറഞ്ഞതായി ഒരു പെണ്‍കുട്ടി തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു ഉര്‍ഫി പിന്നെ വെളിപ്പെടുത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചപ്പോള്‍ മുഖം കാണിക്കാതെ വീഡിയോ കോള്‍ ചെയ്യാനും വിവസ്ത്രയാകാനും അഫ്രീദി ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി പറഞ്ഞതായി ഉര്‍ഫി വെളിപ്പെടുത്തി. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഉര്‍ഫി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ ഉര്‍ഫിയ്ക്ക് പിന്തുണയുമായി നടന്‍ പ്രിയങ്ക ശര്‍മ എത്തുകയായിരുന്നു. തന്റെ സുഹൃത്തുക്കളോടും അഫ്രീദി സമാനമായ ആവശ്യം ഉന്നയിച്ചിരുന്നുവെന്നാണ് പ്രിയങ്ക് വെളിപ്പെടുത്തിയത്. ഇപ്പോഴും അയാള്‍ക്കൊരു മാറ്റം വന്നിട്ടില്ലെന്നാണ് പ്രിയങ്ക് പറഞ്ഞത്. ഉര്‍ഫിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മുമ്പും സമാനമായ ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് അഫ്രീദിയെന്നാണ് ഉര്‍ഫിയുടെ സ്റ്റോറികളില്‍ നിന്നും വ്യക്തമാകുന്നത്. താരത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....