തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ വീട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ ചതിച്ചെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ഥി. ഒരു വോട്ടാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്തിലേക്ക് മല്‍സരിച്ച നരേന്ദ്രനാണ് ഒരുവോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. പൊള്ളയായ വാഗ്ദാനം നല്‍കി വീട്ടുകാരും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ വഞ്ചിച്ചെന്ന് ഫലം വന്നശേഷം അദ്ദേഹം പ്രതികരിച്ചു. തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി വന്‍മുന്നേറ്റമാണ് നടത്തിയത്. ഡിഎംകെ നയിക്കുന്ന മുന്നണിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയും തമ്മിലാണ് മിക്കയിടങ്ങളിലും പ്രധാന മത്സരം നടന്നത്. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, എംഡിഎംകെ, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ ഡിഎംകെ മുന്നണിയില്‍ അണിനിരന്നത്. പ്രതിപക്ഷത്തുള്ള പാര്‍ട്ടികളൊന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിട്ടില്ല. അണ്ണാഡിഎംകെയും ബിജെപിയും മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരുന്നു. പിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം, ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി, നടന്‍ വിജയിന്റെ ആരാധകസംഘത്തിന്റെ വിജയ് മക്കള്‍ ഇയക്കം, നാം തമിഴര്‍ കക്ഷി, ഐജെകെ, അമ്മ മക്കള്‍ മുന്നേറ്റ കഴകം തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന മറ്റു പ്രധാന പാര്‍ട്ടികള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....