സിനിമ മേഖലയില്‍ ഉയര്‍ന്നുവരുന്ന പ്രധാന പരാതി കാസ്റ്റിങ് കൗച്ചിനെക്കുറിച്ചാണ്. മുന്‍പ് തങ്ങള്‍ക്കുണ്ടാകുന്ന മോശം അനുഭവം തുറന്നുപറയാന്‍ നടിമാര്‍ തയ്യാറായിരുന്നില്ല എങ്കില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്. പല പ്രശസ്ത താരങ്ങളും തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.ഇത്തരത്തില്‍ ബോളിവുഡില്‍ തനിക്ക് നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് താരസുന്ദരി ഇഷ ഗുപ്ത. രണ്ട് പ്രാവിശ്യം കാസ്റ്റിങ് കൗച്ചിന് നിര്‍ബന്ധിതയാകേണ്ടി വന്നിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. ഒരു സിനിമയുടെ ചിത്രികരണ വേളയില്‍ സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവരില്‍ നിന്നും വളരെ മോശപ്പെട്ട അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. എന്നാല്‍ അങ്ങനെയുള്ള അനുഭവം നേരിട്ടിട്ടും താന്‍ ആ സിനിമ ചെയ്തു തീര്‍ത്തുവെന്നും ഇഷ പറയുന്നു.'എനിക്ക് ഒറ്റയ്ക്ക് കിടക്കുവാന്‍ ഭയമാണെന്ന് അപ്പോള്‍ ഞാന്‍ പറഞ്ഞു. എന്റെ കൂടെ തന്നെ എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയും കിടത്തി. എന്നാല്‍ ഞാന്‍ ഭയന്നിരുന്നത് പ്രേതത്തെ ആയിരുന്നില്ല. അയാളെ മാത്രമായിരുന്നു. അതിന്റെ കാരണം എന്തെന്നാല്‍ എന്നാണ് എപ്പോഴാണ് അങ്ങനെയൊക്കെ സംഭവിക്കുക എന്ന് അറിയുവാന്‍ കഴിയുകയില്ലല്ലോ. അവരിതൊക്കെ ഞങ്ങളോട് മാത്രമാണ് കാണിക്കുന്നത്.അവര്‍ കരുതുന്നത് ഞങ്ങള്‍ സിനിമയില്‍ അഭിനയിക്കുവാന്‍ വേണ്ടി അല്ലെങ്കിലും മികച്ചൊരു കഥാ പാത്രം കിട്ടുവാന്‍ വേണ്ടി അതിന് തയ്യാറാകുമെന്നതാണ്. അതൊക്കെ തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നവും. 'ഇഷ ഗുപ്ത വ്യക്തമാക്കി.'ഒരാളുടെ ഏറ്റവും മോശമായ ഭാഗം കാണുവാന്‍ ഇടയായിട്ടുണ്ട്. അയാള്‍ എന്നോട് അങ്ങനെ ചെയ്യാന്‍ തുടങ്ങിയത് ഞാന്‍ ഒന്നും ചെയ്യില്ല എന്ന് പൂര്‍ണമായും മനസ്സിലായതിന് ശേഷമാണ്. ആ ഒരു സിനിമയില്‍ എന്റെ കൂടെ വന്നത് അമ്മയായിരുന്നു. ഈ കാരണം കൊണ്ട് അയാള്‍ക്ക് എന്നോട് ഏറ്റവും കൂടുതല്‍ പക തോന്നിയിരുന്നു. അത് കൊണ്ട് തന്നെ ഏറ്റവും മോശമായി തന്നെ പെരുമാറി. അയാളുടെ ആഗ്രഹത്തിന് നിന്ന് കൊടുക്കാത്തതുകൊണ്ട് എന്നെ പുറത്താക്കുവാന്‍ ശ്രമിച്ചു'. ഇഷ ഗുപ്ത പറഞ്ഞു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....