പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് (83) അന്തരിച്ചു. പുണെയില്‍ അര്‍ബുദ ചികിത്സയ്ക്കിടെയാണ് അന്ത്യം. വാഹന നിര്‍മാതാക്കളായ ബജാജ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു. ബജാജിന്റെ വൈവിധ്യവല്ക്കരണത്തില് നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം, 1965ലാണ് ബജാജ് ഗ്രൂപ്പിന്റെ ഭാഗമായത്. 1986ല്‍ ഇന്ത്യന്‍ എയല്‍ലൈന്‍സ് ചെയര്മാന് പദവിയും വഹിച്ചു. 2001ല്‍ പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. 2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്നു. രാഹുല്‍ ചെയര്മാന് സ്ഥാനമേല്ക്കുമ്പോള് 7 കോടി രൂപയായിരുന്നു കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്. ബജാജ് സ്കൂട്ടറുകള് മാത്രമുണ്ടായിരുന്ന, നിയന്ത്രിത സമ്പദ്വ്യവസ്ഥയുടെ കാലത്തുനിന്ന്, ഒട്ടറെ വിദേശ ബ്രാന്‍ഡുകള്‍ വിപണിയിലെത്തിയ ഉദാര സമ്പദ് വ്യവസ്ഥയുടെ കാലത്തിലേക്ക് എത്തിയപ്പോഴും കമ്പനിയെ പുരോഗതിയിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായി. രാഹുലിന്റെ മുത്തച്ഛന് ജമ്നലാല്‍ ബജാജ് ആണ് 1926ല്‍ കമ്പനി സ്ഥാപിച്ചത്. ഗാന്ധിജിയുമായി അദ്ദേഹത്തിനു വളരെ അടുപ്പമുണ്ടായിരുന്നു. വാര്‍ധയില്‍ ഗാന്ധിജി ആശ്രമം സ്ഥാപിച്ച സ്ഥലം അദ്ദേഹത്തിനു സമ്മാനിച്ചതും ജമ്നലാല്‍ ആയിരുന്നു. നെഹ്റു കുടുംബവുമായും ബജാജിന് അടുപ്പമുണ്ടായിരുന്നു. സ്കൂള്‍കാലത്ത്, രാഹുലിന്റെ അച്ഛന് കമല്‍നയനും ഇന്ദിരാഗാന്ധിയും ഒരുമിച്ചായിരുന്നു. കമല്‍നയന്റെ മകന് രാഹുല്‍ എന്ന പേരു നിര്‍ദേശിച്ചതും നെഹ്റുവാണ്. ആ സ്നേഹത്തിനു പകരമായി രാജീവ് ഗാന്ധിയുടെ പേരുതന്നെ രാഹുല്‍ ബജാജ് അദ്ദേഹത്തിന്റെ മകന് നല്കി. പിന്നീട് സോണിയയും രാജീവ് ഗാന്ധിയും അവരുടെ മകനു രാഹുലെന്നു പേരിട്ട് രാഹുല്‍ ബജാജിനോടുള്ള സ്നേഹത്തിന്റെ ഓര്മ ആവര്‍ത്തിച്ചു. ജമ്നലാലിന്റെ മരണത്തോടെ കമല്നയന് പൂര്‍ണമായും ബജാജ് കമ്പനിയുടെ ബിസിനസ് തിരക്കുകളിലേക്ക് ഇഴുകിച്ചേരുകയായിരുന്നു. 1972ല്‍ കമല്‍നയന്റെ മരണത്തോടെയാണ് രാഹുല്‍ ബജാജ് ഓട്ടോയുടെ ചെയര്മാന് സ്ഥാനത്തെത്തിയത്.ബജാജ് ഇലക്ട്രിക്കല്‍സില്‍ ഡെസ്പാച്ചിലും അക്കൗണ്ട്സ് വിഭാഗത്തിലും മാര്‍ക്കറ്റിങ്ങിലുമൊക്കെ ജോലി ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ തുടക്കം. ഈ തൊഴില്‍പരിചയം മുതല്‍ക്കൂട്ടാക്കിയാണ് രാഹുല്‍ പിന്നീട് ഹാര്‍വഡ് സര്‍വകലാശാലയില്‍ എംബിഎ പഠനത്തിനു പോയത്. പഠനമികവിന് ഹാര്‍വഡ് ഏര്‍പ്പെടുത്തിയ അലുംനി അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരന് കൂടിയാണ് രാഹുല്‍ ബജാജ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....