മലയാള സിനിമയിലെ ജനപ്രിയ ജോഡികളിലൊന്നായിരുന്നു ശങ്കര്‍-മേനക. സംവിധായകരെല്ലാം ഇവരുടെ ഡേറ്റിനായി അക്ഷമയോടെ കാത്തിരുന്നൊരു കാലമുണ്ടായിരുന്നു. ശങ്കറിനെ കാണുമ്പോള്‍ മേനകയെക്കുറിച്ചും, മേനകയെ കണ്ടാല്‍ തിരിച്ചും ചോദിച്ചിരുന്ന കാലം. യഥാര്‍ത്ഥ ജീവിതത്തില്‍ സുരേഷ് കുമാറിനെയാണ് വിവാഹം ചെയ്തതെങ്കിലും ശങ്കറാണ് മേനകയുടെ ഭര്‍ത്താവെന്ന് പലരും തെറ്റിദ്ധരിച്ചിരുന്ന കാലവുമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.മേനകയ്ക്കും കുടുംബത്തിനുമൊപ്പം നില്‍ക്കുന്ന ശങ്കറിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശങ്കറായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കീര്‍ത്തിയെ ചേര്‍ത്തുപിടിച്ചായിരുന്നു ശങ്കര്‍ പോസ് ചെയ്തത്. സുരേഷ് കുമാറിനും മേനകയ്ക്കുമൊപ്പമായി ശങ്കറിന്റെ ഭാര്യയും മകനുമുള്ള ചിത്രങ്ങളുമുണ്ട്. പതിവ് പോലെ തന്നെ ചിരിച്ച മുഖത്തോടെയായാണ് കീര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഭ്രമത്തിലൂടെ ഹിറ്റ് ജോഡികളെ വീണ്ടും കണ്ടതില്‍ സന്തോഷം. നിങ്ങളുടെ ആരാധകര്‍ക്കൊക്കെ വയസായെങ്കിലും ഇന്നും യുവത്വം തുളമ്പുന്ന ലുക്കുണ്ട് നിങ്ങള്‍ക്ക്. ജനങ്ങള്‍ക്ക് ഇന്നും ഇഷ്ടമാണ് നിങ്ങളുടെ സിനിമകള്‍. ഒരുകാലത്തെ മലയാള സിനിമയുടെ ഹിറ്റ് ജോഡികള്‍. വീണ്ടും ഒന്നിച്ച് കണ്ടതില്‍ സന്തോഷം.. തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെയുള്ളത്. അമ്മ നായികയും അച്ഛന്‍ നിര്‍മ്മാതാവും, മേനകയുടേയും സുരേഷ് കുമാറിന്റേയും മക്കള്‍ സിനിമയുടെ വഴിയെ തന്നെയാണ് സഞ്ചരിച്ചത്. ഇളയ മകളായ കീര്‍ത്തി അഭിനയം തിരഞ്ഞെടുത്തപ്പോള്‍ മൂത്ത മകളായ രേവതിക്ക് പിന്നണിയിലെ കാര്യങ്ങളോടായിരുന്നു താല്‍പര്യം. പ്രിയദര്‍ശന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച രേവതി സ്വന്തം സിനിമയുടെ പണിപ്പുരയിലാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍നായികയായി മാറുകയായിരുന്നു കീര്‍ത്തി.അടുത്തിടെ ഭ്രമം എന്ന ചിത്രത്തില്‍ മേനകയും ശങ്കറും ഒന്നിച്ച് അഭിനയിച്ചിരുന്നു. മറ്റാരെയെങ്കിലും വിളിച്ചൂടേയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ചോദിച്ചപ്പോള്‍ മേനക ചേച്ചി തന്നെ മതിയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. വിവാഹം കഴിഞ്ഞ് 20 വര്‍ഷത്തിന് ശേഷമായി മേനക സിനിമയിലേക്ക് തിരികെയെത്തിയിരുന്നു. ഭര്‍ത്താവായ സുരേഷ് കുമാറും അഭിനയത്തില്‍ പരീക്ഷണങ്ങളുമായി സജീവമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....