തിരുപ്പൂര്‍: ധാരാപുരം റോഡ് പൊല്ലികാളിപാളയത്തിനു സമീപം അഴുക്കുചാലില്‍ സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിന്റെ ചുരുളഴിയുന്നു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ അന്‍പതിലധികം ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കൊല നടന്ന ദിവസം രണ്ടു യുവാക്കള്‍ ബൈക്കില്‍ സ്യൂട്ട്‌കേസുമായി പോകുന്നതും തിരികെ സ്യൂട്ട്‌കേസില്ലാതെ മടങ്ങുന്നതുമായ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബൈക്കിന്റെ നമ്പര്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തിരുപ്പൂര്‍ വെള്ളിയങ്കാട് വാടകവീട്ടില്‍ താമസിച്ചിരുന്ന അസം സ്വദേശി സ്നേഹയാണു കൊല്ലപ്പെട്ടതെന്നു കണ്ടെത്തി. വാടകവീട്ടില്‍ ഒപ്പം താമസിച്ചിരുന്ന അബിദാസ് തന്റെ ഭര്‍ത്താവാണെന്നാണു യുവതി അയല്‍വാസികളോടു പറഞ്ഞിരുന്നത്. തിരുപ്പൂരില്‍ ആണ്‍സുഹൃത്തുക്കളായ അബിദാസ്, ജയിലാല്‍ എന്നിവര്‍ക്കൊപ്പമാണു താമസിച്ചിരുന്നത്. തിങ്കളാഴ്ചയാണു ധാരാപുരം റോഡ് പൊല്ലികാളിപാളയത്തിനു സമീപം പുതുതായി നിര്‍മിച്ച നാലുവരിപ്പാതയോടു ചേര്‍ന്നുള്ള അഴുക്കുചാലില്‍ സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍ 25 വയസ്സു തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയവര്‍ നല്‍കിയ വിവരം അനുസരിച്ചു സ്ഥലത്ത് എത്തിയ പൊലീസ് രക്തം കിനിഞ്ഞിറങ്ങി ദുര്‍ഗന്ധംവന്നു തുടങ്ങിയ സ്യൂട്ട് കേസ് തുറന്നുനോക്കിയപ്പോള്‍ ഞെട്ടി. യുവതിയെ കൊലപ്പെടുത്തി ഒടിച്ചുമുറിച്ച് സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ചതായിരുന്നു. യുവതി തമിഴ്‌നാട്ടുകാരിയല്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു തിരുപ്പൂരില്‍ നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും കാണാതായ മലയാളി, ഉത്തരേന്ത്യന്‍ സ്വദേശികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും തുമ്പുണ്ടായില്ല. മൃതദേഹത്തിന്റെ കയ്യില്‍ ക്യൂന്‍ എന്നു പച്ചകുത്തിയതു കണ്ടെത്തിയതോടെ വടക്കുകിഴക്കന്‍ സ്വദേശിനിയാണു കൊല്ലപ്പെട്ടതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഈരീതിയില്‍ പച്ചകുത്തുന്നത് വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നതായിരുന്നു ഇതിനു കാരണം. തൊട്ടുപിറകെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്നാണു മരിച്ചത് അസം സ്വദേശിയായ തുണിമില്‍ ജീവനക്കാരി നേഹയാണെന്നു സ്ഥിരീകരിച്ചത്.നേഹയെ കൊലപ്പെടുത്തി സ്യൂട്ട് കേസിനുള്ളിലാക്കി ഇരുചക്രവാഹനത്തിലെത്തിയാണ് ഒത്തകടയില്‍ ഉപേക്ഷിച്ചത്. ഇതിനുശേഷം വീട് മാറിപ്പോകുന്നതായി ഉടമയെ അറിയിച്ചു സ്ഥലം വിടുകയും ചെയ്തു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....