യുകെയില്‍ ലഭ്യമായ പോണ്‍ സൈറ്റുകള്‍ അവരുടെ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കണമെന്ന് നിയമം വരുന്നു. പുതിയ ഇന്റര്‍നെറ്റ് സുരക്ഷാ നിയമങ്ങള്‍ക്ക് കീഴിലാണ് പുതിയ നിബന്ധന. അശ്ലീല ഉള്ളടക്കങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന മുഖ്യ ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ സേഫ്റ്റി ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. പൊതുവില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ സുരക്ഷയാണ് നിയമം ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് 18 വയസും അതിന് മുകളില്‍ പ്രായമുള്ളവരും പോണ്‍ സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങള്‍ ഉപയോഗിച്ചോ അവരുടെ പ്രായം സ്ഥിരീകരിക്കേണ്ടി വരും. ഇത് പാലിക്കാത്ത വെബ്സൈറ്റുകള്‍ അവരുടെ ആഗോള വരുമാനത്തിന്റെ പത്ത് ശതമാനം പിഴയായി നല്‍കേണ്ടി വരും. മാസങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ സേഫ്റ്റി ബില്‍ പാര്‍മെന്റില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോണ്‍ സൈറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനുള്ള സംവിധാനം വേണമെന്ന് കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ മതിയായ ഫയര്‍വാള്‍ പ്രൊട്ടക്ഷനുകളില്ലാത്ത കംപ്യൂട്ടറുകളിലും ഫോണുകളിലും വളരെ എളുപ്പം തന്നെ പോണ്‍ സൈറ്റുകള്‍ ഏത് പ്രായക്കാര്‍ക്കും കിട്ടുന്ന സാഹചര്യമാണ്. 11 വയസിനും 13 വയസിനും പ്രായമുള്ള കുട്ടികളില്‍ പകുതിയും ഒരു ഘട്ടത്തില്‍ പോണോഗ്രഫി ഉള്ളടക്കങ്ങള്‍ കാണുന്നുണ്ടെന്നാണ് പഠനങ്ങളെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുപോലെയൊരു നീക്കം നേരത്തെയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിലും അത് പിന്നീട് ഒഴിവാക്കുകയായിരുന്നു. 2017 ല്‍ ഡിജിറ്റല്‍ എക്കോണമി ആക്ടിന് കീഴിലാണ് പോണ്‍ സൈറ്റുകലില്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിര്‍ദേശം വന്നത്. എന്നാല്‍ സര്‍ക്കാര്‍ അത് നടപ്പാക്കിയില്ല. അതേസമയം പോണ്‍ സൈറ്റുകള്‍ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ സ്വകാര്യതാ പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. അതേസമയം പ്രായം സ്ഥിരീകരിക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ ആശ്രയിക്കാനാണ് യുകെ നിര്‍ദേശിക്കുന്നത്. ഓണ്‍ലൈന്‍ ഗാംബ്ലിങ് പോലുള്ള മേഖലകളില്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പ്രായം സ്ഥിരീകരിക്കുന്നതിനായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കരുതെന്നും സര്‍ക്കാര്‍ വെബ്സൈറ്റുകളോട് നിര്‍ദേശിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....