News Beyond Headlines

28 Thursday
November

അര്‍ദ്ധ രാത്രിയില്‍ ഉറക്കമെഴുന്നേല്‍ക്കും; ഭര്‍ത്താവിനെ പരിചരിച്ചതിനെ കുറിച്ച് പ്രിയങ്ക

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ ജോണ്‍സും കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഭര്‍ത്താവിന്റെ പേര് മാറ്റിയതിനെ പിന്നാലെ പ്രിയങ്ക നിക്ക് ജോണ്‍സുമായി വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേട്ടതില്‍ ഒന്നും സത്യമല്ലെന്ന് വ്യക്തമാക്കി കൊണ്ട് നടി രംഗത്ത് വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രിയങ്കയും നിക്കും ഒരു പെണ്‍കുഞ്ഞിനെ മാതാപിതാക്കളായി എന്ന വിവരം പുറത്തു വരുന്നത്. വാടക ഗര്‍ഭപാത്രത്തില്‍ കൂടിയാണ് താരങ്ങള്‍ കുഞ്ഞിന് ജന്മം കൊടുത്തത. ഇക്കാര്യം ഔദ്യോഗികമായി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രിയങ്കക്കെതിരെ നിരവധി വിമര്‍ശനങ്ങളും കളിയാക്കലുകളും ഒക്കെ ഉയര്‍ന്നു വന്നിരുന്നു ഇപ്പോഴിതാ വിവാഹശേഷമുള്ള താരങ്ങളുടെ ജീവിതത്തെ സംബന്ധിച്ചുള്ള ചില കഥകളാണ് പ്രചരിക്കുന്നത്. 2018 ലാണ് ഒരു ചലച്ചിത്രമേളയില്‍ വച്ച് താരങ്ങള്‍ കണ്ടുമുട്ടുന്നതും ഇഷ്ടത്തില്‍ ആവുന്നതും. മാസങ്ങള്‍ നീണ്ട ബന്ധത്തിന് ഒടുവില്‍ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. അതേ വര്‍ഷം ഡിസംബറില്‍ തന്നെ നിക്ക് ജോണ്‍സും പ്രിയങ്ക ചോപ്രയും വിവാഹിതരാവുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും പരമ്പരാഗതമായ രീതിയില്‍ ആയിരുന്നു താര വിവാഹം നടന്നത്. ശേഷം ഭര്‍ത്താവിനൊപ്പം പ്രിയങ്ക വിദേശത്തേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. നിക്കുമായി വിവാഹം കഴിഞ്ഞ് ആദ്യ കുറച്ചു മാസങ്ങള്‍ പ്രിയങ്ക അര്‍ദ്ധരാത്രിയില്‍ എഴുന്നേല്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു എന്നാണ് നടി തന്നെ പറയുന്നത്. അതിന്റെ കാരണങ്ങളെ കുറിച്ചാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ചെറുപ്പക്കാരന്‍ ആണെങ്കിലും നിക്ക് ജോണ്‍സിന് ചില ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിന് പിന്തുണ നല്‍കുന്നതിന് വേണ്ടിയായിരുന്നു പല രാത്രികളിലും നടിയുടെ ഉറക്കം കളഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞന്‍ കൂടിയായ നിക്ക് ജോണ്‍സിന് 13 വയസ്സു മുതല്‍ ഒരു ടൈപ്പ് പ്രമേഹരോഗം ഉണ്ടായിരുന്നു. പലപ്പോഴും ഷുഗര്‍ ലെവല്‍ താഴ്ന്ന് പോവാറുണ്ട്. വിവാഹ ശേഷം ഭര്‍ത്താവിനെ പരിശോധിക്കാനും പരിചരിക്കാനും വേണ്ടിയാണ് പ്രിയങ്ക അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നോണ്ട് ഇരുന്നത്. നിക്ക് ഉറങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ ഷുഗര്‍ ലെവല്‍ താഴ്ന്നത് പലപ്പോഴും താന്‍ അറിഞ്ഞിരുന്നത് ആയിട്ടാണ് നടി പറയുന്നത്. എങ്കിലും ഏറ്റവും നല്ല ജീവിതമാണ് നിക്ക് ജീവിക്കുന്നതെന്നു കൂടി നടി വിശദീകരിച്ചിരുന്നു. അസുഖം ഉണ്ടെങ്കിലും ഒരു കാര്യവും മാറ്റി നിര്‍ത്തുകയോ പിന്നോട് മാറി നില്‍ക്കുകയോ അദ്ദേഹം ചെയ്യാറില്ല. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുകയും യാത്രകള്‍ നടത്താനുമൊക്കെ അതീവ താല്‍പര്യം നിക്ക് കാണിക്കാറുണ്ട്. അവിശ്വസനീയമായ ജീവിതമാണ് അദ്ദേഹം മുന്നോട്ടു കൊണ്ടു പോകുന്നതെന്നാണ് പ്രിയങ്കയ്ക്ക് പറയാനുള്ളത്. ഇപ്പോള്‍ മകള്‍ കൂടി ജനിച്ചതോടെ താരങ്ങള്‍ സന്തുഷ്ട ദാമ്പത്യവുമായി മുന്നോട്ട് പോവുകയാണ്. പ്രിയങ്കയെക്കാളും നിക്കിന് പ്രായം കുറവുള്ളത് വിവാഹസമയത്ത് ഏറെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....