ഫ്‌ലവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സബീറ്റ ജോര്‍ജ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാന്‍ സാധിച്ച സബീറ്റയ്ക്ക് സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുണ്ട്. അമേരിക്കന്‍ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്ത് വര്‍ഷം മുമ്പ് സബീറ്റ വിവാഹമോചനം നേടി. രണ്ടു മക്കളാണ് സബീറ്റയ്ക്ക്, ഇതില്‍ മൂത്തയാളായ മാക്‌സ് 2017ല്‍ മരിച്ചു. സാഷ എന്നൊരു മകള്‍ കൂടിയുണ്ട് സബീറ്റയ്ക്ക്. ചെറുപ്പക്കാലത്ത് ക്ലാസിക്കല്‍ മ്യൂസിക്കിലും ഡാന്‍സിലുമെല്ലാം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്‌ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ഉപ്പും മുളകും താരം കോട്ടയം രമേശ് ആണ്. ഇപ്പോള്‍ മൂത്തമകന്റെ ഓര്‍മ ദിനത്തില്‍ സബീറ്റ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് താരത്തിന്റെ മൂത്ത മകന്‍ മാക്‌സ് വെല്‍ അന്തരിച്ചത്. ഇന്ന് മാക്‌സിന്റെ പിറന്നാള്‍ ദിനമാണ്. ജനനസമയത്ത് തലയ്‌ക്കേറ്റ പരിക്ക് മൂലമാണ് മാക്‌സ് ഭിന്നശേഷിക്കാരനായി മാറിയത്. പന്ത്രണ്ടാമത്തെ വയസിലാണ് മാക്‌സ് മരണത്തിന് കീഴടങ്ങുന്നത്. ഇളയ മകള്‍ സാഷ ഇപ്പോള്‍ അമേരിക്കയില്‍ പഠിക്കുകയാണ്. ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ മാക്‌സിന് പതിനേഷ് വയസാകുമായിരുന്നുവെന്നാണ് സബീറ്റ മകനെ കുറിച്ച് പറയുന്നത്.'എന്റെ സുന്ദരന് ഇന്ന് 17 വയസ് തികയുകയാണ്. സ്വര്‍ഗത്തില്‍ ഇരുന്നു എന്റെ മുത്ത് അമ്മയുടെ സന്തോഷവും സങ്കടവും ഒക്കെ കാണുന്നുണ്ടെന്ന് അമ്മക്കറിയാം.മാക്‌സിക്ക് ജന്മദിനാശംസകള്‍. ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു' സബീറ്റ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു. സബീറ്റയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേര്‍ സബീറ്റയെ ആശ്വസിപ്പിച്ച് രംഗത്തെത്തി. 'ഈ ഭൂമിയില്‍ ഇല്ലെങ്കിലും ഞങ്ങളുടെയെല്ലാം ഹൃദയത്തില്‍ മാക്‌സി എന്നും നിറപുഞ്ചിരിയോടെ ജീവിച്ചിരിക്കും ചേച്ചി.. ഞങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും കൂടെയുണ്ടാകും...' തുടങ്ങി സ്‌നേഹം നിറഞ്ഞ നിരവധി കമന്റുകളാണ് സബീറ്റയെ തേടിയെത്തുന്നത്. ഭൂമിയിലേക്ക് വരുന്നതിന് മുമ്പ് തന്നെ നടത്തിയ ജീവന്മരണപോരാട്ടത്തില്‍ നിന്ന് ജീവിതത്തിലേക്ക് മകന്‍ തിരികെവന്നത് സെറിബ്രല്‍ പാള്‍സിയുമായാണെന്നും കാഴ്ചശക്തിയോ സംസാരശേഷിയോ ചലനശേഷിയോ ഇല്ലാത്ത കുഞ്ഞായി അവന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നുവെന്നുമാണ് ഒരിക്കല്‍ മനോനരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സബീറ്റ പറഞ്ഞത്. 'നീണ്ട 12 വര്‍ഷം അവനെ പരിചരിച്ചത് ഞാനാണ്. സഹായികളുണ്ടായിരുന്നെങ്കില്‍പ്പോലും ഒരമ്മയെപ്പോലെ മറ്റാര്‍ക്കാണ് അവനെ മനസിലാവുക. സംസാരിക്കാന്‍ പോലും സാധിക്കാത്തിനാല്‍ അവന്റെ വേദനകളും ആവശ്യങ്ങളും ഊഹിച്ചെടുത്ത് പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നെപ്പോലെയുള്ള അമ്മമാരെല്ലാം അങ്ങനെ തന്നെയാണ് കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. യുഎസ്സില്‍ ആയതിനാല്‍ അവിടെയൊരു ബെറ്റര്‍ സപ്പോര്‍ട്ട് സിസ്റ്റമുണ്ട്.' 'പൂര്‍വികശാപമെന്നോ മുജ്ജന്മ പാപമെന്നോ പറഞ്ഞ് ഡിസെബിലിറ്റിയുള്ള കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും ആരും അവിടെ തുറിച്ചുനോക്കില്ല. കുഞ്ഞിന്റെ പരിചരണവുമായി മുന്നോട്ടുപോകാനായത് അവിടെയുള്ള നല്ല സുഹൃത്തുക്കളുടെയും മെഡിക്കല്‍ വിദഗ്ധരുടെയും സഹായം കൊണ്ടാണ്.മാക്‌സിന്റെ മരണശേഷമാണ് മാക്‌സസ് ഹോം എന്നൊരു ഫൗണ്ടേഷന്‍ യുഎസില്‍ രജിസ്റ്റര്‍ ചെയ്തത്. അതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ഭിന്നശേഷിയുള്ള ആളുകള്‍ക്ക് ആവശ്യമായ മെഡിക്കല്‍ എക്യുപ്‌മെന്റ്‌സ് നല്‍കാറുണ്ട്. സഹായമൊരിക്കലും പണമായല്ല നല്‍കുന്നത്. അര്‍ഹരായവരെ ഞങ്ങളുടെ വോളന്റിയേഴ്‌സ് കണ്ടെത്തുകയും അവരുടെ ശാരീരികാവസ്ഥകളെക്കുറിച്ചും സാമ്പത്തികശേഷിയെക്കുറിച്ചും കൃത്യമായി അന്വേഷിച്ചറിയുകയും ചെയ്തശേഷം വീല്‍ചെയര്‍, വാട്ടര്‍ബെഡ്, ബ്രീത്തിങ് എക്യുപ്‌മെന്റ്, ഹിയറിങ് എയ്ഡ് എന്നിവയില്‍ ഏതാണോ അവര്‍ക്ക് വേണ്ടത് അത് നല്‍കുകയാണ് ചെയ്യുന്നത്' സബീറ്റ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....