എച്ച്ഐവി വൈറസിന്റെ അതിമാരക വകഭേദം നെതര്‍ലന്‍ഡ്‌സില്‍ പതിറ്റാണ്ടുകളായി പകരുന്നുവെന്ന് കണ്ടെത്തി ഗവേഷകര്‍. ഒരു വ്യക്തിയുടെ രക്തത്തിലെ വൈറല്‍ കണങ്ങളുടെ എണ്ണം കൂടുകയും അവരില്‍നിന്ന് വൈറസ് പകരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വകഭേദമെന്നാണ് കണ്ടെത്തല്‍. 'ബീഹൈവ്' എന്ന പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്. എച്ച്ഐവിയുടെ ജനിതകശാസ്ത്രവും രോഗ തീവ്രതയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതു ലക്ഷ്യമിട്ടായിരുന്നു പ്രോജക്റ്റ്. യുഗാണ്ടയിലെയും യൂറോപ്പിലെ എട്ടു രാജ്യങ്ങളിലെയും ആളുകളില്‍നിന്നുള്ള എച്ച്‌ഐവി സീക്വന്‍സുകളുടെ ഡേറ്റാബേസുകളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. വിബി വകഭേദം എന്നറിയപ്പെടുന്ന പുതിയ വകഭേദം ഇതുവരെ 109 പേരെ ബാധിച്ചിട്ടുണ്ടെന്ന് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. 1990 മുതല്‍ വകഭേദം പടരുന്നതായാണ് അനുമാനം. 2000 മുതല്‍ രോഗികള്‍ വര്‍ധിക്കുകയും 2008 മുതല്‍ കുറയുകയും ചെയ്തു. എച്ച്ഐവി വൈറസിന്റെ മറ്റു വകഭേദങ്ങള്‍ ബാധിച്ചവരേക്കാള്‍ വളരെ വേഗത്തില്‍ എയ്ഡ്സായി വികസിക്കാനുള്ള കഴിവ് വിബി വകഭേദത്തിനുണ്ട്. രോഗപ്രതിരോധ കോശങ്ങളെ ഇതു കുറയ്ക്കുന്നു. ഈ വകഭേദത്തിന്റെ വൈറല്‍ ലോഡും കൂടുതലാണ്. 3.5 മുതല്‍ 5.5 വരെയാണ് ഇത്. വൈറസ് ബാധിച്ച വ്യക്തിക്ക് വളരെ വേഗം മറ്റൊരാളിലേക്ക് പകര്‍ത്താനാകും. എന്നാല്‍ ചികിത്സ ആരംഭിച്ചാല്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മറ്റു വകഭേദത്തോട് സമാനമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. നേരത്തേതന്നെ ഈ വൈറസിന്റെ ബാധ കണ്ടെത്തേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടി. പുതിയ ഇനം ബാധിച്ചുകഴിഞ്ഞാല്‍ വളരെ വേഗത്തില്‍ അതു രോഗിയുടെ സ്വാഭാവിക പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തും. സാധാരണ ജീവിതത്തിന്റെ ഭാഗമായ, ജലദോഷം പോലുള്ള അണുബാധകള്‍ പോലും പ്രതിരോധിക്കാന്‍ പിന്നീട് മനുഷ്യശരീരത്തിനു കഴിയില്ല. എയ്ഡ്‌സ് എന്ന രോഗാവസ്ഥയിലേക്ക് വളരെ വേഗം എത്തുമെന്നും പഠനത്തില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....