News Beyond Headlines

28 Thursday
November

‘നല്ലത് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അക്കിടിയും പറ്റും, വിവാഹം അങ്ങനെ സംഭവിച്ചത്’; നന്ദി പറഞ്ഞ് ഗായത്രി അരുണ്‍

മിനി സ്‌ക്രീനിലെ മിന്നും താരമായിരുന്നു നടി ഗായത്രി അരുണ്‍. പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസിലൂടെയാണ് മലയാളികളുടെയെല്ലാം മനസില്‍ ഗായത്രി ഇടംനേടിയത്. അതുവരെ മലയാളികള്‍ കണ്ട് ശീലിച്ചിട്ടുള്ള സ്ഥിരം സീരിയല്‍ കണ്ണീര്‍പുത്രി ആയിരുന്നില്ല ഗായത്രി ഈ സീരിയലില്‍ അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം. മലയാളികള്‍ അന്നേവരെ ഇത്രയും ബോള്‍ഡ് ആയ ഒരു സീരിയല്‍ കഥാപാത്രത്തെ കണ്ടിട്ടില്ലെന്ന് വേണം പറയാന്‍. എന്നാല്‍ സീരിയല്‍ തീര്‍ന്നതിനു ശേഷം അവതാരകയായി ദീപ്തി എത്തിയിരുന്നു. ചില സിനിമയിലും അഭിനയിച്ചു. സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയിലിലൂടെയാണ് ഗായത്രി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഓര്‍മ, തൃശൂര്‍പൂരം, വണ്‍ എന്നെ ചിത്രങ്ങളിലും അഭിനയിച്ചു. സിനിമയില്‍ നിന്ന് വേറെയും ഓഫറുകള്‍ വന്നിരുന്നുവെന്നും നല്ല ക്യാരക്ടര്‍ കിട്ടിയാല്‍ ചെയ്യുമെന്നും എന്നാല്‍ അതിനുവേണ്ടി ശ്രമിക്കുന്നില്ലെന്നും ഗായത്രി പറഞ്ഞിരുന്നു. പരസ്പരത്തിന് ശേഷം മറ്റ് സീരിയലുകളില്‍ അഭിനയിക്കാത്തതിന്റെ കാരണവും ദീപ്തി പറഞ്ഞിരുന്നു. ധാരാളം ഓഫറുകള്‍ പിന്നീട് വന്നുവെങ്കിലും പക്ഷെ അതൊന്നും ദീപ്തി പോലെ നല്ല കാമ്പുള്ള കഥാപാത്രമായിരുന്നില്ലെന്നും വന്ന കഥാപാത്രങ്ങളെല്ലാം തന്നെ സ്ഥിരം നമ്മള്‍ കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നുവെന്നും അതുകൊണ്ടാണ് താന്‍ പിന്നീട് സീരിയല്‍ മേഖലയിലേക്ക് സജീവമായി പോകാതിരുന്നത് എന്നുമാണ് ഗായത്രി പറഞ്ഞത്. നടി എന്നതിലുപരി എഴുത്തുകാരി എന്ന നിലയിലും തന്റെ പുസ്തകങ്ങളിലൂടെ ജനശ്രദ്ധ നേടിയിരുന്നു ഗായത്രി അരുണ്‍. 'അച്ഛപ്പം കഥകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ഗായത്രിയുടേതായി ആദ്യമായി വായനക്കാരിലേക്ക് എത്തിയത്. ഗായത്രിയുടെ അച്ഛനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും അച്ഛനെക്കുറിച്ചുള്ള കഥകളുടേയും സമാഹാരമാണ് അച്ഛപ്പം കഥകള്‍. പുസ്തകം മഞ്ജു വാര്യര്‍ക്ക് സമ്മാനിക്കുന്നതും, മോഹന്‍ലാലിന് സമ്മാനിക്കുന്നതുമായ ചിത്രങ്ങളെല്ലാം ഗായത്രി തന്നെ മുന്നേ പങ്കുവെച്ചിരുന്നു. അച്ഛപ്പം കഥകള്‍ക്ക് ലഭിച്ച മികച്ചൊരു പ്രതികരണം പങ്കിട്ട് നന്ദിയുമായെത്തിയിരിക്കുകയാണ് താരം. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി ശരണ്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ഗായത്രി കുറിപ്പ് പോസ്റ്റ് ചെയ്തത്. ?ഗായത്രിയുടെ നന്ദി കുറിപ്പ് ശ്രദ്ധയിസല്‍പ്പെട്ട് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്തും കമന്റ് പങ്കുവെച്ചിട്ടുണ്ട്. ?ഗായത്രിയുടെ പുസ്തകം വായിച്ച ശരണ്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 'അച്ഛപ്പം കഥകള്‍... വാങ്ങിയിട്ട് ഒരാഴ്ച്ച ആയിരുന്നു എങ്കിലും ഇന്നാണ് വായിക്കാന്‍ എടുത്തത്. എറണാകുളത്തെ ഒറ്റ മുറി വാടക വീട്ടില്‍ ഇരുന്ന് വായിച്ച് തീര്‍ത്തപ്പോള്‍ ഓര്‍മ്മകള്‍ ആകുമ്പോഴല്ലേ എന്തിനും ചന്തം കൂടുക എന്ന പത്മരാജന്‍ സാറിന്റെ വരികള്‍ ആണ് ആദ്യം ഓര്‍മ്മ വന്നത്. അച്ഛപ്പം കഥകള്‍ മനോഹരമാണ്. അതിലെ അച്ചപ്പവും.. വായിച്ചുകൊണ്ടിരിക്കുന്ന നേരമത്രയും അച്ഛപ്പത്തിനോടും ആ കുടുംബത്തിനോടും ഒപ്പം ഞാനും സഞ്ചരിച്ചിരുന്നു. 'എന്ത് നല്ലത് ചെയ്താലും കൂടെ ഒരു അക്കടി പറ്റും കല്യാണവും അങ്ങിനെ പറ്റിയതാ' എന്ന നര്‍മ്മത്തിനൊപ്പം.. അല്ലെങ്കിലും അച്ഛനമ്മമാര്‍ക്ക് എന്ത് പാര്‍ഷ്യാലിറ്റി എന്ന സ്‌നേഹത്തിനൊപ്പം.. ഇനി വേണേല്‍ സ്വന്തമായി ഒരു ആംബുലന്‍സ് മേടിക്കാം എന്ന നൊമ്പരപെടുത്തുന്ന തമാശക്കൊപ്പം.. അങ്ങിനെ അങ്ങിനെ.... വായിക്കപെടുക എന്നതില്‍ കൂടുതല്‍ എന്ത് സന്തോഷമാണ് അക്ഷരങ്ങള്‍ക്ക് പറയാന്‍ ഉണ്ടാകുക... അച്ഛപ്പം കഥയിലെ അക്ഷരങ്ങളെയും അതിലെ അച്ചപ്പത്തിനെയും ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു...' പുസ്തകത്തെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു. തന്റെ പുസ്തകത്തിന് അച്ഛപ്പം കഥകള്‍ എന്ന് പേരിട്ടതിന് പിന്നിലെ കാരണത്തെക്കുറിച്ചും ഗായത്രി അരുണ്‍ തുറന്ന് സംസാരിച്ചിരുന്നു. 'എന്റെ അച്ഛനെക്കുറിച്ചുള്ള പുസ്തകമാണിത്. അച്ഛന് പറ്റിയ അബദ്ധങ്ങളും അച്ഛന്റെ തമാശയുമെല്ലാം അച്ഛനെ തന്നെ വായിച്ച് കേള്‍പ്പിക്കുന്നതിന് വേണ്ടിയാണ് ഇതെഴുതിയത്.മോഹന്‍ലാലില്‍ നിന്നും മഞ്ജു വാര്യര്‍ പുസ്തകമേറ്റ് വാങ്ങിയത് അത്ഭുതമായാണ് കാണുന്നത്. സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത കാര്യമായിരുന്നു അത്. അങ്ങനെ സംഭവിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നുമായിരുന്നു' ഗായത്രി പറഞ്ഞത്. പുസ്തകം കൈയ്യിലുണ്ടായിട്ടും വായിക്കാനാവാത്തതിന്റെ വിഷമത്തെക്കുറിച്ചായിരുന്നു അശ്വതി ശ്രീകാന്ത് കമന്റിലൂടെ ഗായത്രിയോട് പറഞ്ഞത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....