News Beyond Headlines

28 Thursday
November

സെക്സിന് വേണ്ടി മാത്രം സ്ത്രീകളോട് ഐ ലവ് യു പറയാറില്ല; സെയ്ഫ് അലി ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ ഓഫ് സ്‌ക്രീനിലെ സെയ്ഫിന്റെ തുറന്ന് സംസാരിക്കുന്ന ശീലവും ഒരുപാട് കയ്യടി നേടിക്കൊടുത്തിട്ടുണ്ട്. പലരും സംസാരിക്കാന്‍ മടിക്കുന്ന വിഷയങ്ങളെക്കുറിച്ച് സെയ്ഫ് തുറന്ന് സംസാരിക്കാറുണ്ട്. നടി അമൃത സിംഗിനെയായിരുന്നു സെയ്ഫ് ആദ്യം വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. എന്നാല്‍ ഇരുവരും പിന്നീട് പിരിയുകയായിരുന്നു. പിന്നീട് സെയ്ഫ് കരീന കപൂറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹ മോചനത്തെക്കുറിച്ചും മറ്റും പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട് സെയ്ഫ്. ഒരു അഭിമുഖത്തിലായിരുന്നു സെയ്ഫ് മനസ് തുറന്നത്. ഇന്നും ലൈംഗികതയെ തങ്ങളുടെ പൊതുവേദികളിലെ ചര്‍ച്ചാ വിഷയമാക്കാന്‍ മടിക്കുന്നൊരു രാജ്യമാണ് ഇന്ത്യ. അവിടെയാണ് സെയ്ഫ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ തുറന്ന് സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ സ്വാഭാവികമായും വലിയ ചര്‍ച്ചയും വിവാദവുമൊക്കെയായി മാറിയിരുന്നു. ''ലൈംഗികതയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. പക്ഷെ അതൊരു പുതിയ കാര്യമൊന്നുമില്ല. ആദത്തിന്റെ ഈവിന്റേയും കാലം തൊട്ടേയുള്ളതാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള കമ്യൂണിക്കേഷന്റെ പ്രഥമ രൂപങ്ങളിലൊന്നാണത്. എന്നെ സംബന്ധിച്ച് ശാരീരികമായ ആവശ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൈകാരികമായ ആവശ്യവും. രണ്ടിനേയും വേര്‍തിരിച്ച് കാണാനാകില്ല. വൈകാരികമായ അടുപ്പം കുറഞ്ഞു നില്‍ക്കുന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും'' എന്നായിരുന്നു സെയ്ഫ് പറഞ്ഞത്. ''കിടപ്പറയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി മാത്രമായി ഞാന്‍ ഒരിക്കലും ഒരു സ്ത്രീയോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല. ടെക്നിക്കുകള്‍ പഠിക്കാന്‍ ഒരിക്കലും പുസ്തകങ്ങള്‍ വായിക്കേണ്ടി വന്നിട്ടില്ല. എനിക്ക് എന്റേതായ രീതികളുണ്ട്. എന്റെ പെണ്ണിനെ എന്നും ബഹുമാനിച്ചിട്ടുണ്ട്'' എന്നും സെയ്ഫ് പറഞ്ഞിരുന്നു. ''ഇന്ന് എന്റെ പിന്നാലെ വരുന്നൊരു സ്ത്രീയെ ഞാന്‍ ബഹുമാനിക്കില്ല. ഞാന്‍ വിവാഹിതനാണ്. എന്റെ ഭാര്യയെ വേദനിപ്പിക്കുന്നതൊന്നും ഞാന്‍ ചെയ്യില്ല. സോറി മാഡം, റോംഗ് നമ്പര്‍ എന്ന് ഞാന്‍ പറയും. ഞാന്‍ വിദേശത്ത് വളര്‍ന്നയാളാണ്. വിദേശത്തുള്ളവരെ അപേക്ഷിച്ച് ശരാശരി ഇന്ത്യന്‍ പുരുഷന് ലൈംഗികതയെക്കുറിച്ചുള്ള അറിവ് കുറവാണ്. അതുകൊണ്ടാണ് അവര്‍ സെക്ഷ്വലി ഫ്രസ്‌റ്റ്രേറ്റഡ് ആകുന്നത്'' എന്നും സെയ്ഫ് അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ഭൂത് പോലീസ് ആണ് സെയ്ഫിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. പക്ഷെ സിനിമ പ്രതീക്ഷിച്ച പോലൊരു വിജയമായി മാറിയില്ല. അര്‍ജുന്‍ കപൂറും യാമി ഗൗതവും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിരവദി സിനിമകളാണ് സെയ്ഫിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നുത്. വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് ആരാധകര്‍ കാത്തിരിക്കുന്ന സിനിമ. തമിഴില്‍ വിക്രം ചെയ്ത വേഷമാണ് ഹിന്ദിയില്‍ സെയ്ഫ് അവതരിപ്പിക്കുന്നത്. ഗോ ഗോവ ഗോണിന്റെ രണ്ടാം ഭാഗവും അണിയറയിലുണ്ട്. പിന്നാലെ പ്രഭാസ് ചിത്രം ആദിപുരുഷിലെ വില്ലന്‍ വേഷത്തിലൂടെ സെയ്ഫ് തെലുങ്കിലുമെത്തും. ഈയ്യടുത്തായിരുന്നു സെയ്ഫിനും കരീനയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് രണ്ടാമത്തെ കുട്ടിയ്ക്ക് സെയ്ഫും കരീനയും പേരിട്ടിരിക്കുന്നത്. കുട്ടിയുടെ പേരിടല്‍ വലിയ വിവാദമായി മാറിയിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....