News Beyond Headlines

29 Friday
November

അല്ലു അര്‍ജുന് പകരം മഹേഷ് ബാബു?; ‘പുഷ്പ’യിലെ വേഷം നിരസിച്ച നാല് അഭിനേതാക്കള്‍

അല്ലു അര്‍ജുനും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 'പുഷ്പ: ദ റൈസ്' തെലുങ്കില്‍ മാത്രമല്ല, ഹിന്ദിയിലും മികച്ച പ്രകടനം കാഴ്ചവച്ച് വിജയം നേടിയിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ 95 കോടി കളക്ഷന്‍ നേടിയ ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണ്. ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ പൊങ്കല്‍ അവധിക്കാലം ചിത്രത്തിന് ഗുണം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, ജഗദീഷ് പ്രതാപ് ബണ്ടാരി, സുനില്‍, റാവു രമേഷ്, ധനഞ്ജയ, അനസൂയ ഭരദ്വാജ്, അജയ്, അജയ് ഘോഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അറിയാതെ പോയ മറ്റൊന്നും കൂടെയുണ്ട്. പുഷ്പായിലേക്ക് ആദ്യം തീരുമാനിച്ചിരുന്ന അഭിനേതാക്കളല്ല യഥാര്‍ത്ഥത്തില്‍ അഭിനയിച്ചിരിക്കുന്നത്. അവര്‍ ആരൊക്കെ എന്ന് നോക്കാം. അല്ലു അര്‍ജുന്‍ - മഹേഷ് ബാബു റിപ്പോര്‍ട്ടുകള്‍ പ്രകാരം അല്ലു അര്‍ജുന്‍ അവതരിപ്പിച്ച പുഷ്പ രാജ് എന്ന ടൈറ്റില്‍ റോളില്‍ മഹേഷ് ബാബു അഭിനയിക്കണമെന്നായിരുന്നു ആദ്യം സംവിധായകന്‍ സുകുമാര്‍ തീരുമാനിച്ചത്. എന്നാല്‍ പുഷ്പരാജ് എന്ന വേഷത്തിലേക്ക് മേക്ക് ഓവര്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് മഹേഷ് ബാബു ചിത്രത്തില്‍ നിന്ന് പിന്മാറിയത്. പിന്നീടാണ് ആ വേഷം അല്ലു അര്‍ജുന്‍ ഏറ്റെടുക്കുന്നതും പുഷ്പരാജിന് വേണ്ടി മേക്ക് ഓവര്‍ ചെയ്യുന്നതും. സാമന്ത - നോറ ഫത്തേഹി പുഷ്പായില്‍ പാട്ടുകളില്‍ ഏറെ ആകര്‍ഷകമായ ഗാനമായിരുന്നു സാമന്ത അഭിനയിച്ച ഐറ്റം ഗാനം. എന്നാല്‍ ആ ഗാനത്തില്‍ ആദ്യം അഭിനയിക്കാന്‍ തിരഞ്ഞെടുത്തത് ബോളിവുഡിലെ ഐറ്റം ക്വീന്‍ നോറ ഫത്തേഹിയെ ആയിരുന്നു. എന്നാല്‍ അല്ലു അര്‍ജുനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ നോറ ഫത്തേഹി വന്‍ പ്രതിഫലം ആവശ്യപ്പെട്ടതിനാല്‍ ആ പ്രൊജക്റ്റ് അവര്‍ക്ക് നഷ്ടമാകുകയായിരുന്നു. പിന്നീട് സാമന്തയെ തിരഞ്ഞെടുത്തു. ചിത്രത്തിലെ ഗാനത്തിന്റെ ബോളിവുഡ് താരം ദിഷ പട്ടാണിയെയും സമീപിച്ചിരുന്നു. ഫഹദ് ഫാസില്‍ - വിജയ് സേതുപതി ചിത്രത്തിലെ മട്ട്‌ടൊരു പ്രധാന കഥാപാത്രവും ശ്രദ്ധേയമായ ഒരു ഗെറ്റപ്പുമായിരുന്നു ഫഹദ് ഫാസിലിന്റേത്. എന്നാല്‍ എസ്പി ഭന്‍വര്‍ സിംഗ് ഷെഖാവത് ഐപിഎസിന്റെ റോള്‍ കോളിവുഡ് താരം വിജയ് സേതുപതിയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ഇതിനായി വിജ സേതുപതിയെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം അത്ത നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മലയാളം താരം ഫഹദ് ഫാസിലിന് ഈ വേഷം നല്‍കാന്‍ തീരുമാനിച്ചു. രശ്മിക - സാമന്ത ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നടിമാരില്‍ ഒരാളായ സാമന്ത ആയിരുന്നു ഇപ്പോള്‍ രശ്മിക അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രത്തറിന് വേണ്ടി ആദ്യം തിരഞ്ഞെടുത്തത്. ഒടുവില്‍ ആ വേഷം രശ്മികൈയിലേക്ക് തന്നെ എത്തി. എന്നാല്‍ സിനിമയിലെ ഐറ്റം ഗാന്തയില്‍ അഭിനയിച്ചു ഏറെ പ്രശംസകളും നേടി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....