News Beyond Headlines

29 Friday
November

ഖലിസ്ഥാനി ഭീകരര്‍ പരാമര്‍ശം; കങ്കണയുടെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. കര്‍ഷക സമരത്തില്‍ പങ്കെടുത്ത സിഖ് കര്‍ഷകരെ 'ഖലിസ്ഥാനി തീവ്രവാദികള്‍' എന്നു വിളിച്ച താരത്തിന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് പോസ്റ്റ് സെന്‍സര്‍ ചെയ്യണമെന്ന ഹര്‍ജി കോടതി തള്ളിയത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ഡി. വൈ ചന്ദ്രചൂട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കങ്കണ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ നിഷ്‌കളങ്കരായ സിഖുകാരുടെ കൊലപാതകത്തെ ന്യായീകരിച്ചെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകനാണ് ഹര്‍ജി സര്‍പ്പിച്ചിരുന്നത്. കങ്കണയുടെ ഭാവി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിലക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം. താന്‍ കര്‍ഷക സമരസ്ഥലത്ത് പോയിട്ടുണ്ടെന്നും അവിടെ ഖലിസ്ഥാനിയായ ഒന്നും ഉണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ ചന്ദര്‍ജിത്ത് സിംഗ് ചന്ദര്‍പാല്‍ പറയുന്നു. കര്‍ഷകരുമായി ബന്ധപ്പെട്ട പൊതു വിഷയത്തിലാണ് സമരം നടന്നതെന്നും എന്നാല്‍ കങ്കണ സ്ഥിരമായി വിദ്വേഷജനകമായ പോസ്റ്റുകളാണ് പങ്കുവെക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നു. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കങ്കണ ഇന്‍സ്റ്റാഗ്രാമിലിട്ടിരുന്ന പോസ്റ്റാണ് വിവാദമായത്. 'ഖലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു വനിതാ പ്രധാനമന്ത്രിയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. സ്വന്തം ജീവന്‍ തന്നെ അതിന് വിലയായി നല്‍കേണ്ടി വന്നെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത്' എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....