ചെന്നൈ: വിരുന്നിനിടെ കരണത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹംചെയ്ത് യുവതി. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്‍ട്രുത്തിലാണ് സംഭവം.സോഫ്റ്റ് വേര്‍ എന്‍ജിനിയറായ വരനെ ഉപേക്ഷിച്ചാണ് പ്ലസ്ടു വിദ്യാഭ്യാസയോഗ്യതയുള്ള യുവാവിനെ എം.എസ്സി.ക്കാരിയായ യുവതി വിവാഹംചെയ്തത്. വിവാഹത്തലേന്ന് നടത്തിയ വിരുന്നിനിടെ ബന്ധുവായ യുവാവുമൊത്ത് നൃത്തംചെയ്തതിന്റെ പേരിലാണ് വധുവിനെ വരന്‍ അടിച്ചത്. ഇതോടെ തനിക്ക് ഈ വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വേര്‍ എന്‍ജിനിയറായ യുവാവുമായുള്ള വിവാഹം വ്യാഴാഴ്ച നടത്താനാണ് തീരുമാനിച്ചത്. തലേദിവസം ഓഡിറ്റോറിയത്തില്‍നടന്ന വിരുന്നില്‍ പാട്ടും നൃത്തവുമുണ്ടായിരുന്നു. ആഘോഷത്തിനിടെ വധുവും ബന്ധുവും പാട്ടിനൊത്ത് ചുവടുവെച്ചു. ഇത് ഇഷ്ടപ്പെടാത്ത വരന്‍ പരസ്യമായി വധുവിന്റെ മുഖത്തടിച്ചു. തുടര്‍ന്ന്, ഇയാളുമായി വിവാഹം വേണ്ടെന്ന് യുവതി അറിയിച്ചു. വധുവിന്റെ അച്ഛന്റെ കാലില്‍വീണ് വരന്‍ ക്ഷമാപണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിശ്ചയിച്ച ദിവസംതന്നെ വിവാഹം നടത്താന്‍ തീരുമാനിച്ച യുവതിയുടെ രക്ഷിതാക്കള്‍ ബന്ധുവായ യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പുതിയ വിവാഹം ഉറപ്പിച്ചു. വിഴുപുരം ജില്ലയിലെ സെഞ്ചിയിലായിരുന്ന യുവാവിനെ പന്‍ട്രുത്തിയിലേക്ക് വിളിച്ചുവരുത്തിയാണ് നിശ്ചയിച്ച സമയത്ത് വിവാഹം നടത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....