ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്നല്ല മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രിയാണ് മല്ലിക സുകുമാരന്‍. നടന് സുകുമാരന്റെ ഭാര്യയാവുന്നതിനും ഏറെ മുന്‍പ് അഭിനയത്തിലേക്ക് വന്ന് ഇപ്പോഴും അഭിനയിച്ച് കൊണ്ടേ ഇരിക്കുകയാണ് നടി. മക്കളുടെ കൂടെ അല്ല താമസിക്കുന്നത് എങ്കിലും അവരെ മാതൃകാപരമായി വളര്‍ത്തി നല്ല നിലയിലേക്ക് എത്തിച്ചതില്‍ കൂടുതല്‍ പങ്കും മല്ലിക സുകുമാരനാണ്. ഇപ്പോഴിതാ അമ്മായിയമ്മയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞ് എത്തിയിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. മല്ലികയുടെ കൂടെ അഭിനയിച്ച് കൊണ്ടിരുന്ന കാലത്താണ് പൂര്‍ണിമ ഇന്ദ്രജിത്തിനെ കാണുന്നതും ഇഷ്ടത്തിലാവുന്നതും. വൈകാതെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിലൂടെയാണ് താരകുടുംബത്തിലെ വിശേഷങ്ങളൊക്കെ പൂര്‍ണിമ പങ്കുവെച്ചത്. 'അമ്മ എന്നെ വളരെയേറെ സ്വാധീനിച്ച ഒരാളാണെന്നാണ് പൂര്‍ണിമ പറയുന്നത്. സുകുമാരന്റെ ഭാര്യ, ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മ അതുമാത്രമല്ല മല്ലിക സുകുമാരന്‍ എന്നതെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. എഴുപത് വയസ്സായ സ്ത്രീയ്ക്ക് ഇന്നും നമ്മുടെ ഇടയില്‍ ഐഡന്റിറ്റി ഉണ്ട്. ആ സ്വത്വം ഉണ്ടാക്കിയെടുക്കാന്‍ അമ്മ ഒത്തിരി പൊരുതിയിട്ടുണ്ട്. എത്രപേര്‍ക്ക് അങ്ങനെ പറ്റും. ആ ഊര്‍ജം, ആത്മവിശ്വാസം, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനസാണ് അമ്മയുടേത്. അമ്മയ്ക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ രണ്ടുമക്കളെയും ഇടയില്‍ ഒതുങ്ങിക്കൂടാന്‍ ആണ്. ഏറ്റവും ബുദ്ധിമുട്ട് ആയിരിക്കും പക്ഷേ അമ്മ തിരഞ്ഞെടുത്ത വഴി രണ്ടാമത്തെയാണ്. ആളുകളുടെ വിചാരണയോ വിധിനിര്‍ണയമോ അമ്മയെ അലട്ടാറില്ല. മക്കള്‍ പറയുന്നത് പോലെയല്ല ഞാന്‍ എന്റെ രീതിയിലാണ് ജീവിക്കുന്നത് എന്ന് പറയും. അങ്ങനെ ഞങ്ങളൊക്കെ ബഹുമാനത്തോടെ ഉറ്റു നോക്കുന്നതും അമ്മയുടെ ആ ശക്തിയാണ്. ആ പ്രായത്തിലേക്ക് ഞാന്‍ എത്തുമ്പോള്‍ എനിക്കും അങ്ങനെ ആവാന്‍ പറ്റില്ല എന്നാണ് മോഹമെന്നും'' പൂര്‍ണിമ പറയുന്നു. അതേസമയം ഇന്ദ്രജിത്ത് എന്ന നടന്റെ ഒരു ആരാധികയാണ് താനെന്നാണ് ഭര്‍ത്താവിനെ കുറിച്ച് നടി പറയുന്നത്. നമ്മുടെ സമൂഹം ഒരു നടന്റെ ഗ്രാഫ് നിര്‍ണയിക്കുന്നത്. വിജയങ്ങളും ഹിറ്റുകളും അടിസ്ഥാനമാക്കിയാണ്. ഒരു നടിയെന്ന നിലയില്‍ എനിക്ക് തോന്നിയത് ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ ബോഡി ഓഫ് വര്‍ക്ക് എന്ന സംഭവമുണ്ട്. അത് താരപദവിയെക്കാളും വലുതും ദീര്‍ഘായുസ്സും ഉള്ളതാണ്. എല്ലാ നടന്മാര്ക്കും ആ ഭാഗ്യം ലഭിക്കില്ല. ഇന്ദ്രന് ആ കാര്യത്തില്‍ അനുഗൃഹീതന്‍ ആണെന്നാണ് പൂര്‍ണിമ സൂചിപ്പിക്കുന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....