News Beyond Headlines

29 Friday
November

അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ്: സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

അയല്‍വാസിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടന്‍ സല്‍മാന്‍ ഖാന് അനുകൂലമായി ഇടക്കാല ഉത്തരവ് നല്‍കാന്‍ മുംബൈ സിറ്റി സിവില്‍ കോടതി വിസമ്മതിച്ചു. മുംബൈയ്ക്ക് സമീപം പന്‍വേലിലെ ഫാം ഹൗസിന് സമീപം ഭൂമി കൈവശമുള്ള കേതന്‍ കക്കാട് എന്നയാള്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സല്‍മാന്‍ നല്‍കിയ സിവില്‍ കേസിലാണ് നടപടി. കക്കാടിനോട് മറുപടി നല്‍കാന്‍ നിര്‍ദേശിച്ച ജഡ്ജി അനില്‍ എച്ച്. ലദ്ദാദ്, വാദം കേള്‍ക്കല്‍ 21ലേക്ക് മാറ്റി. കക്കാടിനെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണമെന്നു സല്‍മാന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കക്കാടിന്റെ അഭിഭാഷകര്‍ ഈ ആവശ്യത്തെ എതിര്‍ത്തു. വ്യാഴാഴ്ച വൈകുന്നേരം മാത്രമാണ് തങ്ങള്‍ക്ക് കേസിന്റെ നോട്ടിസ് ലഭിച്ചതെന്നും മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു. കേസ് ഫയല്‍ ചെയ്യാന്‍ സല്‍മാന്‍ ഒരു മാസത്തോളം കാത്തിരുന്നെങ്കില്‍ മറുപടി നല്‍കാന്‍ കക്കാടിനും സമയം വേണമെന്നും കക്കാടിന്റെ അഭിഭാഷകന്‍ ആഭാ സിങ് പറഞ്ഞു. തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ നീട്ടിയത്. മുംബൈയിലെ ബാന്ദ്രയില്‍ താമസിക്കുന്ന സല്‍മാന്‍ റായ്ഗഡ് ജില്ലയിലെ പന്‍വേലില്‍ ഉള്ള ഫാം ഹൗസില്‍ അവധിക്കാലം ചെലവഴിക്കാറുണ്ട്. മുംബൈ നിവാസി കൂടിയായ കക്കാടിന് സല്‍മാന്റെ ഫാം ഹൗസിനോട് ചേര്‍ന്നുള്ള കുന്നില്‍ ഒരു പ്ലോട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....