News Beyond Headlines

29 Friday
November

‘സെക്‌സി എന്നത് ഒരിക്കലും തെറ്റായ വാക്കല്ല. അത് സൂപ്പറാണ്. ഷിബ്ല ഫറ

സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശവുമായി നടി ഷിബ്ല ഫറ നടത്തിയ സ്വിം സ്യൂട്ട് ഫോട്ടോ ഷൂട്ട് ആഴ്ചകള്‍ക്ക് മുമ്പ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബ്രിമ്മിംഗ് ഫറ എന്ന് സ്വയം അഭിസംബോധന ചെയ്ത് സ്റ്റീരിയോടൈപ്പുകളെ വെട്ടിത്തിരുത്തി കൊണ്ടായിരുന്നു കക്ഷി അമ്മിണിപിള്ളയിലെ നായികയായി മലയാളി മനസില്‍ ചേക്കേറിയ ഷിബ്ലയുടെ ഫോട്ടോഷൂട്ട്. മഞ്ഞ സ്വിം സ്യൂട്ടും സ്‌റ്റൈലായി പിന്നിയിട്ട നീണ്ട മുടിയും നിറഞ്ഞ ചിരിയുമായെത്തിയ ഫറയുടെ ഫോട്ടോഷൂട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. സ്വന്തവും സ്വതന്ത്രവുമായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ അന്നും ഇന്നും മടിയില്ലാത്ത താരം കൂടിയാണ് ഷിബ്ല. ദിന്‍ജിത് അയ്യത്താനം സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഷിബ്ല സിനിമാ രംഗത്തേക്കെത്തിയത്. സിനിമയിലെ കാന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. കാന്തിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി ശരീരഭാരം വലിയ രീതിയില്‍ ഷിബ്ല വര്‍ധിപ്പിച്ചിരുന്നു. സിനിമയുടെ ഷൂട്ടിങ് അവസാനിച്ച ശേഷം പഴയ ശരീര ഭാരത്തിലേക്ക് അനായാസം എത്തുകയും ചെയ്തു ഷിബ്ല. ബോഡി ഷെയ്മിങിന് നിരവധി തവണ ഇരയാകേണ്ടി വന്നിട്ടുള്ള വ്യക്തി കൂടിയായത് കൊണ്ടാണ് പുത്തന്‍ ഫോട്ടോഷൂട്ടിലൂടെ ജനങ്ങളെ അത്ഭുതപ്പെടുത്തിയത്. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജീവിതാനുഭവങ്ങളെ കുറിച്ചും സിനിമയില്‍ വരാനിരിക്കുന്ന കഥാപാത്രങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഷിബ്ല ഫറ ഇപ്പോള്‍. 'സ്വിം സ്യൂട്ടില്‍ ഫോട്ടോഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത് ആരുടേയും ശ്രദ്ധ പിടിച്ച് പറ്റാനോ, ഇങ്ങനെയൊരു നടി ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാനോ വേണ്ടിയല്ല. അത്തരത്തില്‍ സെക്‌സിയായ ഭാവങ്ങളോടെയല്ല ഞാന്‍ ആ ഫോട്ടോഷൂട്ടില്‍ ഇരുന്നത്. അത് കാണുന്നവര്‍ക്ക് മനസിലാകും. ഞാന്‍... ഞാനായി.... പരാമവധി സന്തോഷവതിയായി ചിരിച്ചാണ് നിന്നത്. ബോഡി ഷെയ്മിങ് ഭയന്ന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഭയക്കുന്നവരിലെ ഭയം എടുത്ത് കളയുക എന്നതായിരുന്നു എന്റെ ഉ?ദ്ദേശം. അല്ലാതെ അല്‍പ്പ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് ചെയ്ത് എനിക്കൊന്നും നേടാനില്ല. സദാചാരം കൂടിയ ആളുകള്‍ നമുക്ക് ചുറ്റും നിരവധി ഉള്ളത് കൊണ്ടാണ് പലരും അവനവന് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ മടിക്കുന്നത്. ഞാന്‍ ഫോട്ടോഷൂട്ട് കഴിഞ്ഞ് ചിത്രം പങ്കുവെച്ചപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച കാര്യം മനസിലായി അതിനനുസരിച്ച് മെസേജ് അയച്ച് എനിക്ക് ഊര്‍ജം പകര്‍ന്ന നിരവധിപേരുണ്ട്. അത്തരം കമന്റുകള്‍ മാത്രം കേള്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത്തരമൊരു കാര്യം ചെയ്തതും. 'സെക്‌സി എന്നത് ഒരിക്കലും തെറ്റായ വാക്കല്ല. അത് സൂപ്പറാണ്. ശരീരഭാഷയിലൂടെയോ ഡയലോഗിലൂടെയോ ഒരാളെ ചിരിപ്പിക്കുക എന്നത് എത്രത്തോളം പ്രയാസമാണോ അത്രത്തോളം തന്നെ പ്രയാസം അനുഭവിക്കണം സെക്‌സിയായ കഥാപാത്രങ്ങളോ ഫോട്ടോഷൂട്ടോ ചെയ്യുമ്പോള്‍ സെക്‌സിയായി അഭിനയിക്കുന്നവരും. സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റങ്ങള്‍ വരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അതിനുദാഹരണാമാണ് ഭീമന്റെ വഴിയിലെ നായിക കഥാപാത്രം വില്ലനെ മലര്‍ത്തി അടിക്കുന്നതും അതുകണ്ട് നായകന് പ്രണയം തോന്നുന്നതും. മാത്രമല്ല 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന മായാനദിയിലെ ഡയലോ?ഗ് പോലും സദാചാരത്തിന് എതിരെയുള്ള അടിയാണ്. സില്‍ക്ക് സ്മിതയൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവര്‍ ആഘോഷിക്കപ്പെട്ടേനെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.' 'ഞാന്‍ ഭീമന്റെ വഴി കണ്ടത് പോലും ചാക്കോച്ചന്റെ ലിപ് ലോക്ക് സീന്‍ ഉണ്ടെന്ന് അറിഞ്ഞത് കൊണ്ട് മാത്രമാണ്. സാമന്തയുടെ ഐറ്റം ഡാന്‍സ് കാണാന്‍ വേണ്ടിയാണ് പുഷ്പ കണ്ടതും. ഐറ്റം ഡാന്‍സിന്റെ പേരിലൊന്നും ആരേയും ക്രൂശിക്കേണ്ട ആവശ്യമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്വിം സ്യൂട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഭര്‍ത്താവിനോട് ഇക്കാര്യങ്ങളെല്ലാം ഞാന്‍ സംസാരിച്ചിരുന്നു. അന്ന് വിലക്കുകയല്ല ചെയ്തത്. സൈബര്‍ ബുള്ളിയിങ് എങ്ങനെയായിരിക്കും എന്നതിന് ഉദാഹരണം പറഞ്ഞ് തന്ന് മനസിന് കരുത്താര്‍ജിക്കാന്‍ ഊര്‍ജം നല്‍കുകയാണ് അദ്ദേഹം ചെയ്തത്' ഷിബ്ല ഫറ പറയുന്നു. തല്ലുമാലയാണ് ഇനി വരാനുള്ള ഷിബ്ലയുടെ സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ?ഗമിക്കുകയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....