ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളിനെതിരെയുള്ള വിവാദ ട്വീറ്റില്‍ മാപ്പ് പറഞ്ഞ് നടന്‍ സിദ്ധാര്‍ത്ഥ്. വാക്കുകളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ട്വീറ്റില്‍ വിവാദങ്ങള്‍ ഉയരുകയും വനിത കമ്മീഷന്റെയടക്കം ഇടപെടലിന് പിന്നാലെയാണ് താരം മാപ്പ് പറഞ്ഞെത്തിയത്. 'കുറച്ച് ദിവസം മുമ്പ് നിങ്ങളുടെ ഒരു ട്വീറ്റിന് മറുപടിയായി ഞാന്‍ എഴുതിയ എന്റെ തമാശയ്ക്ക് നിങ്ങളോട് ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. പല കാര്യങ്ങളിലും എനിക്ക് നിങ്ങളോട് വിയോജിപ്പുണ്ടാകാം, പക്ഷേ ട്വീറ്റ് വായിക്കുമ്പോഴുള്ള നിങ്ങളുടെ നിരാശയോ ദേഷ്യമോ പോലും എന്റെ വാക്കുകളെ ന്യായീകരിക്കാന്‍ കഴിയില്ല. എന്നിരുന്നാലും, എന്റെ വാക്ക് അങ്ങനെയുള്ള ദുരുദ്ദേശ്യമൊന്നുമില്ലെ'ന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. എന്റെ ട്വീറ്റില്‍ ലിംഗഭേദമൊന്നും സൂചിപ്പിച്ചിട്ടില്ല. നിങ്ങളെ ആക്രമിക്കാനുള്ള ഉദ്ദേശ്യമില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും നിങ്ങള്‍ എന്റെ കത്ത് സ്വീകരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും സിദ്ധാര്‍ത്ഥ് കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബില്‍ നിന്ന് പാതിവഴിയില്‍ തിരിച്ചെത്തിയതിനെ കുറിച്ച് പ്രതികരിച്ചുകൊണ്ടാണ് സൈന നെഹ്വാള്‍ ട്വീറ്റ് ചെയ്തത്, 'സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. സാധ്യമായ ശക്തമായ വാക്കുകളില്‍ പറഞ്ഞാല്‍, പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുവായ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. അരാജകവാദികള്‍. 'സബ്ടില്‍ കോക്ക് ചാമ്പ്യന്‍ ഓഫ് ദി വേള്‍ഡ്. ദൈവത്തിന് നന്ദി ഞങ്ങള്‍ക്ക് ഇന്ത്യയുടെ സംരക്ഷകരുണ്ട്. ലജ്ജിക്കുന്നു റിഹാന', എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....