സിനിമ മേഖലയിലെ സമ്പൂര്‍ണ പിന്തുണ ആക്രമിക്കപ്പെട്ട നടിക്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് സംവിധായിക വിധു വിന്‍സെന്റ്. കേസില്‍ അതിജീവിതക്ക് പിന്തുണയറിയിച്ച് സിനിമ താരങ്ങള്‍ എത്തിയതിന് പിന്നാലെയാണ് വിധുവിന്റെ പ്രതികരണം. കൂടുതല്‍ പേര് സപ്പോര്‍ട്ട് ചെയ്യുന്നു എന്നു പറയുമ്പോഴും ഡബ്ലൂ സി സി സുഹൃത്തുക്കള്‍ തന്നെയാണത്. അല്ലെങ്കില്‍ വിഷയത്തില്‍ നേരത്തെ സംസാരിക്കാന്‍ തയ്യാറായവര്‍ തന്നെയാണ് വീണ്ടും സംസാരിക്കുന്നതെന്നും സംവിധായിക ചൂണ്ടിക്കാട്ടി. അവള്‍ക്കൊപ്പം ഏതാനും സുഹൃത്തുക്കള്‍ നിലനില്‍ക്കുന്നുണ്ടെന്ന് എന്നതുകൊണ്ട് മാത്രമാണ് ഇത് ഇപ്പോഴും ശക്തമായി മുന്നോട്ടുപോകുന്നതെന്നും വിധു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. വിധു വിന്‍സെന്റിന്റെ വാക്കുകള്‍; സിനിമ മേഖലയിലെ സമ്പൂര്‍ണ പിന്തുണ അവള്‍ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം ഞാന്‍ ഇപ്പോഴും ഇതിനകത്ത് നിന്ന് ജോലി ചെയ്യുന്ന ആളാണ്. നിരന്തരം നമ്മള് കാണുകയും രാഷ്ട്രീയ പ്രബുദ്ധതയുണ്ടെന്ന് നമ്മള് വിചാരിക്കുന്ന, നീതി ബോധമുണ്ടെന്ന് വിചാരിക്കുന്നവര്‍ പലരും ദിലീപിനെക്കുറിച്ച് കരുതലോടെ സംസാരിക്കുന്നത് നമ്മള് കണ്ടുകൊണ്ടിരിക്കുന്നു. എങ്ങനെയാണ് ഇങ്ങനെയൊരാള്‍ക്ക് ഇത്രയും സംരക്ഷണ വലയത്തില്‍ നിലനില്ക്കാന് സാധിക്കുന്നത് എന്നത് എനിക്ക് അത്ഭുതമാണ്. സിനിമ എന്നത് നീതി ന്യായ സമ്പ്രദായങ്ങളുടെ അപ്പുറത്താണ്. പല തരത്തിലുള്ള സംരക്ഷണ കവചത്തിനുള്ളിലാണ് ആ മേഖലയും അതിനുള്ളിലുള്ളവരും എന്നാണ് ഞാന്‍ കാണുന്നത്. കൂടുതല്‍ പേര് സപ്പോര്‍ട്ട് ചെയ്യുന്നു എന്നു പറയുമ്പോളും ആരാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. ഡബ്ലൂ സിസി സുഹൃത്തുക്കള്‍ തന്നെയാണ്. അല്ലെങ്കില്‍ നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ തയ്യാറായവര്‍ തന്നെയാണ്. അവള്‍ക്കൊപ്പം ഏതാനും സുഹൃത്തുക്കള്‍ നിലനില്‍ക്കുന്നുണ്ടെന്ന് എന്നതുകൊണ്ട് മാത്രമാണ് ഇത് ഇപ്പോഴും ശക്തമായി മുന്നോട്ടുപോകുന്നത്. നീതി ബോധത്തെക്കുറിച്ച് അവളുടെ ജാഗ്രത പുലര്‍ത്തിക്കൊണ്ട് അവളുടെ സാന്നിദ്ധ്യം ശക്തമായി തുടരുന്നത് കൊണ്ടാണ് നമ്മള് ഇപ്പോഴും ഇത് ചര്‍ച്ച ചെയ്യുന്നത്. ഒരു ഇമാജിനറി അധികാരത്തിന്റെ ലോകത്താണ് സിനിമയും അതില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്ളത് അതിന്റെ ബലമാണ് കാണിക്കുന്നത്. നീതി ബോധമുള്ള സര്‍ക്കാര്‍ ഇത്രയും ലാഘവത്തോടെയാണോ ഈ വിഷയത്തെ കാണേണ്ടത് എന്ന വിമര്‍ശനവും ഉന്നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....