'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ഗിരീഷ് എ.ഡി ഒരുക്കിയ ചിത്രം 'സൂപ്പര്‍ ശരണ്യയിലെ' ഒഴിച്ചുകൂടാന്‍ പറ്റാത്ത കഥാപാത്രണങ്ങളാണ് ശരണ്യയും മൂന്നു കൂട്ടുകാരും. അനശ്വരയ്ക്ക് പുറമെ മമത ബൈജു, ദേവിക, റോസ്ന എന്നിവര്‍ സിനിമയില്‍ വരാണുണ്ടായ കാരണം തുറന്നു പറയുകയാണ് സംവിധായകന്‍ ഗിരീഷ് എ ഡി. ഓഡിഷന്‍ നടത്തിയെങ്കിലും വിചാരിച്ചതു പോലെ ആരെയും കണ്ടെത്താനായില്ല എന്നും അവസാനം ടിക് ടോകിലൂടെയാണ് കണ്ടെത്തിയതെന്നും ഗിരീഷ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ' ഈ പടത്തില്‍ നന്നായി അഭിനയിക്കാന്‍ കഴിയും എന്ന് തോന്നിയ ആള്‍ക്കാര്‍ക്കൊക്കെ ഞാന്‍ ആദ്യം മെസേജ് അയച്ചിരുന്നു. എന്നാല്‍ കാസ്റ്റിംഗ് കോളൊക്കെ വിട്ടു കഴിഞ്ഞപ്പോള്‍, വിചാരിച്ചതു പോലെ അഭിനേതാക്കളെ കണ്ടെത്താനായില്ല. അതിനു ശേഷമാണ് ഞാന്‍ തന്നെ ടോക് ടോക്കില്‍ തിരയാന്‍ തുടങ്ങിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നോക്കും, എന്നിട്ട് ഓരോരുത്തര്‍ക്ക് മെസേജ് അയക്കും. ചിലര്‍ റിപ്ലൈ ചെയ്യും ചിലര്‍ ചെയ്യില്ല. അത്തരത്തില്‍ റിപ്ലൈ ചെയ്ത ഒരാളാണ് ദേവിക. അങ്ങനെ ദേവികയോട് വരന്‍ പറഞ്ഞു, ചെയ്തു നോക്കിയപ്പോള്‍ ഓകെ ആയി.' 'തണ്ണീര്‍ മത്തനിലും കാസ്റ്റിംഗ് കോള്‍ വഴി തിരഞ്ഞെടുത്തവര്‍ കുറവാണ്. അന്ന് ഒരു ഓപ്പണ്‍ ഓഡിഷന്‍ വച്ചിരുന്നു. അങ്ങനെയാണ് കൂടുതല്‍ കുട്ടികളും വന്നത്. 'സൂപ്പര്‍ ശരണ്യ'ക്ക് വേണ്ടിയും ഓപ്പണ്‍ ഓഡിഷന്‍ നടത്താനിരുന്നതാണ്. എന്നാല്‍ കോവിഡ് കൂടിയതോടെ മാറ്റിവെക്കേണ്ടി വന്നു. അനശ്വരയെ നേരത്തെ തീരുമാനിച്ചിരുന്നു. മമതയുടെ ഫോട്ടോ കണ്ടാണ് വിളിക്കുന്നത്. പിന്നെ ഓഡിഷന്‍ കൂടി നടത്തിയപ്പോള്‍ ശെരിയായി. റോസ്നയെ തിരഞ്ഞെടുക്കുന്നത് ഒരു സുഹൃത്ത് വഴിയാണ്' എന്നും ഗിരീഷ് പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....