ചെന്നൈ: തിരുവാൺമിയൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കവർച്ച കേസിൽ തുമ്പുണ്ടാക്കി സിസിടിവി ദൃശ്യങ്ങൾ. കവർച്ച നടന്നതായി പരാതി നൽകിയ സ്റ്റേഷൻ ജീവനക്കാരനും ഭാര്യയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കേസിൽ സ്റ്റേഷനിലെ ടിക്കറ്റ് ക്ലാർക്കായ രാജസ്ഥാൻ സ്വദേശി ടിക്കാറാം(28) ഭാര്യ സരസ്വതി(27) എന്നിവരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ ഗെയിം കളിച്ച് വമ്പൻ കട ബാധ്യതയുണ്ടായിരുന്ന ടിക്കാറാം കവർച്ച നടത്തി കടം വീട്ടാൻ ശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ ടിക്കറ്റെടുക്കാൻ എത്തിയ യാത്രക്കാർ കൗണ്ടറിൽ ആരെയും കണ്ടില്ല. സംശയം തോന്നിയ ചിലർ കൗണ്ടറിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ചു. അകത്തു കടന്ന യാത്രക്കാർ വായിൽ തുണിതിരുകി കസേരയിൽ കെട്ടിയിട്ട നിലയിൽ ടിക്കാറാമിനെ കണ്ടെത്തി. മൂന്നംഗ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി പണമെല്ലാം കവർന്നുവെന്ന് ടിക്കാറാം പൊലീസിന് മൊഴി നൽകി. ഏകദേശം 1.30 ലക്ഷം രൂപയാണ് കവർന്നത്. കൗണ്ടറിന് സമീപത്ത് സിസിടിവി ഇല്ലാത്തതിനാൽ ആദ്യഘട്ടത്തിൽ പൊലീസിനെ കുഴക്കി. എന്നാൽ പ്രദേശത്തെ വിശദമായ അന്വേഷിച്ചതോടെ റെയിൽവേ സ്റ്റേഷന്റെ പുറത്ത് ഒരു സിസിടിയുണ്ടെന്ന് വ്യക്തമായി. ഇതിലെ ദൃശ്യങ്ങളിൽ ബാഗുമായി പോകുന്ന ഒരു യുവതിയുടെ ചിത്രമുണ്ടായിരുന്നു. ഇവർ സമീപത്ത് സഞ്ചരിച്ച ഓട്ടോറിക്ഷയെക്കുറിച്ചുള്ള വിവരവും പൊലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവർ യുവതിയെ ഇറക്കിവിട്ട പ്രദേശത്തെക്കുറിച്ചുള്ള വിവരം പൊലീസിന് കൈമാറുകയും ചെയ്തു. ടിക്കാറാം താമസിച്ചിരുന്ന പ്രദേശത്തിന് തൊട്ടടുത്താണ് യുവതിയും ഇറങ്ങിയതെന്ന് മനസിലായതോടെ ഇയാളുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു. പിന്നീട് ഇരുവരും കുറ്റസമ്മതം നടത്തി. ഓൺലൈൻ ഗെയിം കളിച്ചുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനാണ് മോഷണം നടത്തിയതെന്നാണ് ടിക്കറാം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കവർച്ച ചെയ്ത് പണം ഇവരുടെ വിട്ടീലെ കിണറ്റിൽ നിന്ന് വീണ്ടെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....